Skip to main content

കോവിഡ് 19: ജില്ലയില്‍ 4643 പേര്‍ ചികിത്സയില്‍

 

കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4643 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബർ 22) ജില്ലയില്‍ 303 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 75 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

ഇതുവരെ 109630 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 107842 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 179 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 441 സാമ്പിളുകൾ അയച്ചു. 45646 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 40373 പേർ രോഗമുക്തി നേടി. 

ഇതുവരെ 234093 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1052 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 10844 പേർ  വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
 

date