Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 367 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 356 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 23) 367 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 196 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 155 പേര്‍,  ഇതര സംസ്ഥാനത്ത്  നിന്നു വിവിധ രാജ്യങ്ങളിൽ നിന്നുമായി വന്ന 10 പേര്‍, 6 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 356 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ-  39 പേര്‍

കരിമ്പ സ്വദേശികൾ - 26 പേർ

പുതുപ്പരിയാരം സ്വദേശികൾ - 18 പേർ

അലനല്ലൂർ, തച്ചമ്പാറ സ്വദേശികൾ - 14 പേർ വീതം

കടമ്പഴിപ്പുറം, കോട്ടായി, ഓങ്ങല്ലൂർ സ്വദേശികൾ - 11 പേർ വീതം

മരുതറോഡ്, മുതുതല, പിരായിരി സ്വദേശികൾ - 10 പേർ വീതം

മണ്ണാർക്കാട്, നെല്ലായ, പട്ടാമ്പി സ്വദേശികൾ - 9 പേർ വീതം

കൊടുമ്പ്, കൊല്ലങ്കോട്, മങ്കര സ്വദേശികൾ - 8 പേർ വീതം 

ആലത്തൂർ, കൊഴിഞ്ഞാമ്പാറ സ്വദേശികൾ - 7 പേർ വീതം

അകത്തേത്തറ, ഒറ്റപ്പാലം, പട്ടിത്തറ, പുതുശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ - 6 പേർ വീതം

പറളി സ്വദേശികൾ - 5 പേർ 

ഷോർണൂർ, വാണിയംകുളം സ്വദേശികൾ - 4 പേർ വീതം

ചെർപ്പുളശ്ശേരി, കരിമ്പുഴ, കിഴക്കഞ്ചേരി, കുലുക്കല്ലൂർ, കുമരംപുത്തൂർ, മുണ്ടൂർ, പെരുവമ്പ്‌, തെങ്കര, തേങ്കുറിശ്ശി, വടകരപ്പതി സ്വദേശികൾ - 3 പേർ വീതം

ചളവറ, ചാലിശ്ശേരി, കാഞ്ഞിരപ്പുഴ, കണ്ണാടി, കപ്പൂർ, കൊപ്പം, കോട്ടോപ്പാടം, ലക്കിടി പേരൂർ, മാത്തൂർ, മുതലമട, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ സ്വദേശികൾ - 2 പേർ വീതം

അമ്പലപ്പാറ, ആനക്കര, അനങ്ങനടി, എലപ്പുള്ളി, എലവഞ്ചേരി, എരിമയൂർ, കണ്ണമ്പ്ര, കാവശ്ശേരി, കോങ്ങാട്, കുത്തനൂർ, കുഴൽമന്ദം, മലമ്പുഴ, മണ്ണൂർ, നല്ലേപ്പിള്ളി, നെന്മാറ, പരുതൂർ, പൂക്കോട്ടുകാവ്, പുതുനഗരം, തരൂർ, തൃക്കടീരി, തൃത്താല, വടക്കഞ്ചേരി, വണ്ടാഴി സ്വദേശികൾ -ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4650 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലും രണ്ട് പേര്‍  ആലപ്പുഴ, 18 പേര്‍ കോഴിക്കോട്, 47 പേര്‍ തൃശ്ശൂര്‍, 25 പേര്‍ എറണാകുളം, 110 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date