പാലക്കാട് ജില്ലയില്‍ ഇന്ന് 313 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 272 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 24) 313 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 186 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 118 പേര്‍, ഇതര സംസ്ഥാനത്ത് നിന്നു വിവിധ രാജ്യങ്ങളിൽ നിന്നുമായി വന്ന 7 പേര്‍, 2 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 272 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ - 22 പേര്‍
വണ്ടാഴി സ്വദേശികൾ - 16 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ - 14 പേർ
ഒറ്റപ്പാലം സ്വദേശികൾ - 13 പേർ
മുതലമട, ചളവറ, എലവഞ്ചേരി, എരിമയൂർ സ്വദേശികൾ - 9 പേർ വീതം
നാഗലശ്ശേരി, ചിറ്റൂർ-തത്തമംഗലം, ഓങ്ങല്ലൂർ, മണ്ണാർക്കാട് സ്വദേശികൾ - 8 പേർ വീതം
കിഴക്കഞ്ചേരി, എലപ്പുള്ളി, ആനക്കര, നെന്മാറ, പെരുമാട്ടി, വല്ലപ്പുഴ, വടക്കഞ്ചേരി, മേലാർക്കോട് സ്വദേശികൾ - 6 പേർ വീതം
കുത്തനൂർ, കൊല്ലങ്കോട്, മുതലമട, പട്ടിത്തറ, കുലുക്കല്ലൂർ, അഗളി സ്വദേശികൾ - 5 പേർ വീതം
കോട്ടായി, നെല്ലായ, അമ്പലപ്പാറ, മുണ്ടൂർ, അലനല്ലൂർ, വെള്ളിനേഴി സ്വദേശികൾ - 4 പേർ വീതം
തെങ്കര, കൊടുമ്പ്, തൃത്താല, കൊടുവായൂർ, പുതുപ്പെരിയാരം, ചെർപ്പുളശ്ശേരി, തിരുമിറ്റക്കോട്, കടമ്പഴിപ്പുറം, കണ്ണാടി, ലെക്കിടി - പേരൂർ സ്വദേശികൾ - 3 പേർ വീതം
കരിമ്പ, തൃക്കടീരി, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, വടകരപ്പതി, അനങ്ങനടി, ശ്രീകൃഷ്ണപുരം, അകത്തേത്തറ, കോങ്ങാട്, പൂക്കോട്ടുകാവ്, പട്ടാമ്പി, പുതുനഗരം, വാണിയംകുളം, കോട്ടോപ്പാടം, കൊപ്പം, ഷോർണൂർ, പിരായിരി, വിളയൂർ, മരുതറോഡ് സ്വദേശികൾ - രണ്ട് പേർ വീതം
തേങ്കുറിശ്ശി, തരൂർ, തിരുവേഗപ്പുറ, കേരളശ്ശേരി, അയിലൂർ, ആലത്തൂർ, പരതൂർ, മണ്ണൂർ, കണ്ണമ്പ്ര, മാത്തൂർ സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4683 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം, കണ്ണൂർ, ഇടുക്കി ജില്ലകളിലും രണ്ട് പേര്‍ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും 18 പേര്‍ കോഴിക്കോട്, 52 പേര്‍ തൃശ്ശൂര്‍, 30 പേര്‍ എറണാകുളം, 106 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
- Log in to post comments