Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 156 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 297 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 26) 156 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 56 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 98 പേര്‍,  ഇതര സംസ്ഥാനത്ത്  നിന്നു  വന്ന ഒരാൾ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 297 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ 

പാലക്കാട് നഗരസഭ സ്വദേശികൾ -  19 പേര്‍

തിരുമിറ്റക്കോട്, ഓങ്ങല്ലൂർ സ്വദേശികൾ - 9 പേർ വീതം

പൂക്കോട്ടുകാവ് സ്വദേശികൾ - 8 പേർ 

പുതുശ്ശേരി, കൊല്ലങ്കോട് സ്വദേശികൾ - 6 പേർ വീതം

കപ്പൂർ, ശ്രീകൃഷ്ണപുരം, തൃത്താല, ഒറ്റപ്പാലം സ്വദേശികൾ - 5 പേർ വീതം

അമ്പലപ്പാറ, മണ്ണാർക്കാട്, നാഗലശേരി, മലമ്പുഴ സ്വദേശികൾ - 4 പേർ വീതം

 കരിമ്പുഴ, പെരിങ്ങോട്ടുകുറിശ്ശി, മാത്തൂർ, കോട്ടോപ്പാടം, കാഞ്ഞിരപ്പുഴ, കുലുക്കല്ലൂർ, അലനല്ലൂർ, വല്ലപ്പുഴ സ്വദേശികൾ - 3 പേർ വീതം

പൊൽപ്പുള്ളി, പട്ടാമ്പി, എലപ്പുള്ളി, ലക്കിടി-പേരൂർ, പിരായിരി, മുതലമട, ആലത്തൂർ, വടക്കഞ്ചേരി, പറളി സ്വദേശികൾ - 2 പേർ വീതം

 കാരാകുറുശ്ശി, കൊപ്പം, കുമരംപുത്തൂർ, വാണിയംകുളം, ചാലിശ്ശേരി, കേരളശ്ശേരി, കിഴക്കഞ്ചേരി, കൊടുവായൂർ, കടമ്പഴിപ്പുറം, കൊഴിഞ്ഞാമ്പാറ, ഷോർണൂർ, ചളവറ, തേങ്കുറിശ്ശി, പട്ടിത്തറ, തിരുവേഗപ്പുറ, കോങ്ങാട്, കൊടുമ്പ്, മുണ്ടൂർ, നെല്ലായ, ചെർപ്പുളശ്ശേരി, ചിറ്റൂർ തത്തമംഗലം നഗരസഭ സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4620 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം, കണ്ണൂർ, ഇടുക്കി ജില്ലകളിലും രണ്ട് പേര്‍  ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും 18 പേര്‍ കോഴിക്കോട്, 61 പേര്‍ തൃശ്ശൂര്‍, 34 പേര്‍ എറണാകുളം, 96 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date