Post Category
കോവിഡ് 19: ജില്ലയില്‍ 4516 പേര്‍ ചികിത്സയില്‍
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4516 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബർ 27) ജില്ലയില്‍ 230 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 52 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 112030 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 109813 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 283 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 500 സാമ്പിളുകൾ അയച്ചു. 47015 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 41825 പേർ രോഗമുക്തി നേടി.
ഇതുവരെ 238631 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 913 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 10015 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
date
- Log in to post comments