മന്ത്രി എ കെ ബാലൻ നാളെ ജില്ലയിൽ ഗവ. മെഡിക്കൽ കോളേജ് നിർമാണ പുരോഗതി വിലയിരുത്തും
പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ നിയമ സാംസ്കാരിക പാർലമെൻ്ററികാര്യ മന്ത്രി എ.കെ ബാലൻ നാളെ (ഡിസംബർ 28) രാവിലെ പത്തിന് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പാലക്കാട് ഗവ.മെഡിക്കൽ കോളേജ് സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തും. തുടർന്ന് മെഡിക്കൽ കോളെജിൽ അവലോകന യോഗവും നടക്കും.
ഉച്ചയ്ക്ക് 12ന് കണ്ണമ്പ്ര എം ഡി രാമനാഥൻ ഹാളിൽ പിന്നോക്ക വികസന കോർപ്പറേഷന്റെ സി എസ് ആർ ഫണ്ടിൽനിന്ന് പത്തുലക്ഷം രൂപ വിനിയോഗിച്ച് വിധവകൾക്കായി നൽകുന്ന തയ്യൽ മെഷീൻ വിതരണോദ്ഘാടനം മന്ത്രി നിർവഹിക്കും. ആലത്തൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന അഞ്ച് പഞ്ചായത്തുകളിൽ നിന്നുള്ള വിധവകൾക്കാണ് മെഷീൻ വിതരണം ചെയ്യുന്നത്.
തുടർന്ന് കാവശ്ശേരി കെൽപാം സന്ദർശിച്ച് നിർമ്മാണ പ്രവർത്തന പുരോഗതി വിലയിരുത്തും.
വൈകീട്ട് നാലുമണിക്ക് ടോപ് ഇൻ ടൗണിൽ മുഖ്യമന്ത്രിയുടെ ജില്ലാ പര്യടന പരിപാടിയിലും പങ്കെടുക്കും.
- Log in to post comments