വനിതാ ഹോംഗാര്‍ഡ്‌സ് നിയമനം: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജില്ലയില്‍ വനിതാ ഹോംഗാര്‍ഡ്‌സുകളുടെ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായിട്ടുള്ളവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകര്‍. എസ്.എസ്.എല്‍.സി പാസായിട്ടുള്ളവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായിട്ടുള്ളവരെയും പരിഗണിക്കും. ആര്‍മി, നേവി, എയര്‍ഫോഴ്സ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, എന്‍.എസ്.ജി., എസ്.എസ്.ബി., ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക- അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്. 35നും 58നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ളവര്‍ ഹോംഗാര്‍ഡ്‌സിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരല്ല.
ഹോംഗാര്‍ഡ്‌സില്‍ അംഗമായി ചേരാന്‍ 18 സെക്കന്‍ഡിനുള്ളില്‍ 100 മീറ്റര്‍ ദൂരം ഓട്ടം, 30 മിനിട്ടുള്ളില്‍ മൂന്നു കിലോമീറ്റര്‍ ദൂരം നടത്തം തുടങ്ങിയ ശാരീരിക ക്ഷമത ടെസ്റ്റുകള്‍ വിജയിക്കണം. പ്രതിദിനം 765 രൂപ വേതനം ലഭിക്കും.
അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ ലഭിക്കും. ജനുവരി ആറ് മുതല്‍ എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് ജില്ലാ ഫയര്‍ ഓഫീസര്‍ അപേക്ഷകരില്‍ നിന്നും സ്വീകരിക്കും. ജനുവരി 24 വരെ അപേക്ഷകള്‍ സ്വീകരിക്കും.
- Log in to post comments