Skip to main content

ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് അധ്യാപക ഒഴിവ്

തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിത പോളിടെക്‌നിക് കോളേജിലെ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു താൽക്കാലിക അധ്യാപകന്റെ ഒഴിവുണ്ട്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനിൽ 60 ശതമാനം മാർക്കോടെ ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. വിശദവിവരങ്ങൾക്ക്: www.gwptctvpm.org.
പി.എൻ.എക്‌സ്. 4536/2020

date