Skip to main content

മുഖ്യമന്ത്രിയുമായി സംവദിക്കാനെത്തിയത് പ്രമുഖരുടെ വൻ നിര

നവകേരള നിർമ്മിതിയുടെ തുടർച്ചക്കും ഭാവി പദ്ധതികളുടെ രൂപീകരണത്തിനുമായുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് പൗര പ്രമുഖരുടെ വലിയ നിരയാണ് ടി.ഡി.എം ഹാളിൽ എത്തിയത്. എഴുത്തുകാർ, വ്യവസായികൾ, മത മേലധ്യക്ഷർ, സമുദായ നേതാക്കൾ, ആരോഗ്യ വിദഗ്ധർ, അഭിഭാഷകർ , ചലച്ചിത്ര പ്രവർത്തകർ , അക്കാദമിക് വിദഗ്ധർ, സാംസ്കാരികപ്രവർത്തകർ , രാഷ്ട്രീയ നേതാക്കൾ തുടങ്ങി ജില്ലയുടെ സാമൂഹ്യ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന വലിയൊരു സദസ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സാഹിത്യ നായകരും എഴുത്തുകാരുമായ പ്രൊഫ.എം.കെ.സാനു, എൻ.എസ്.മാധവൻ, കെ.എൽ. മോഹനവർമ്മ, ബാലചന്ദ്രൻ ചുള്ളിക്കാട് സുനിൽ. പി.ഇളയിടം, എസ്. രമേശൻ, ഡോ. മ്യൂസ് മേരി , ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി, ആരോഗ്യ വിദഗ്ധരായ ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ആശ, ജസ്റ്റിസ്.കെ.നാരായണക്കുറുപ്പ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഭരണസമിതിയംഗം അഡ്വ. എൻ. മനോജ് കുമാർ, മുതിർന്ന അഭിഭാഷകരായ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, അശോക്. എം. ചെറിയാൻ, അഡ്വ. ആനന്ദ്,
 കൊച്ചി റിഫൈനറി മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് പണിക്കർ, ടി.സി.സി എം.ഡി. ഹരികുമാർ, ഫിക്കി പ്രതിനിധി ദീപക് അശ്വിനി, അഗാപ്പെ എം.ഡി തോമസ് ജോൺ, വ്യവസായ പ്രമുഖരായ സുനിൽകുമാർ, ജോസ് ഡൊമിനിക്ക്, തങ്കച്ചൻ തോമസ്, നിയാസ്, കൊച്ചി സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. കെ.എൻ മധുസൂദനൻ, പി.വി സി ഡോ.പി.ജി.ശങ്കരൻ,  യാക്കോബായ സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയസ്, മെത്രാപ്പൊലീത്ത ഡോ. കുര്യാക്കോസ് മോർ തയോഫിലോസ്, മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതാ ബിഷപ്പ് യൂഹാനോൻ മാർ തിയോഡോഷ്യസ്,
ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ , കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർ ഷാ, അൽ ബരാനി, ചലച്ചിത്ര താരങ്ങളായ ബാല, മണികണ്ഠൻ ആചാരി, എം.എൽ.എ മാരായ എം.സ്വരാജ്, കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ്, എസ്. ശർമ്മ, കേരളാ ബാങ്ക് ചെയർമാൻ ഗോപി കോട്ട മുറിക്കൽ , ജി.സി.ഡി.എ ചെയർമാൻ വി.സലിം തുടങ്ങി ഇരുന്നൂറോളം പേർ സംവാദത്തിൽ പങ്കെടുത്തു.

date