Skip to main content

വൈറ്റില, കുണ്ടന്നൂർ പാലങ്ങളുടെ ഭാര പരിശോധന പൂർത്തിയായി

എറണാകുളം : കുണ്ടന്നൂർ, വൈറ്റില മേല്പളെങ്ങളുടെ ഭാര പരിശോധന പൂർത്തിയായി. പരിശോധനയുടെ അന്തിമ റിപ്പോർട്ട്‌ ദേശിയ പാത വിഭാഗം  ചീഫ് എഞ്ചിനീയർ ഗവണ്മെന്റിലേക്ക്   സമർപ്പിച്ച ശേഷം ഉത്‌ഘാടനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.
സാങ്കേതികവും നിയമപരവും സുരക്ഷാപരവുമായ പരിശോധനകളുടെ ഭാഗമായാണ് പാലങ്ങളുടെ ഭാര പരിശോധന നടത്തുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്  സംസ്ഥാന സര്‍ക്കാര്‍  വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങൾ നിർമ്മിക്കുന്നത്. പാലങ്ങളുടെ പണി പൂർത്തിയാവുന്നതോടെ ഈ ഭാഗത്തെ ഗതാഗത കുരുക്കിന് പരിഹാരം ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

date