Skip to main content

KSRTC യിലെ ട്രേഡ് യൂണിയനുകളുടെ ഹിതപരിശോധനയിൽ 96.68%പോളിങ്

 

സംസ്ഥാനത്തു ഒട്ടാകെ നടന്ന KSRTC യിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയിൽ 96.68%പോളിങ് രേഖപ്പെടുത്തി. KSRTC യിലെ സ്ഥിരം ജീവനക്കാരയ 27,471തൊഴിലാളികളിൽ 26561 തൊഴിലാളികൾ ആണ് വോട്ട് രേഖപ്പെടുത്തിയത്.സംസ്ഥാനത്ത് ആകെ 100 ബൂത്തുകളിൽ ആയിട്ടാണ് വോട്ടെയെടുപ്പ് നടന്നത്. ഹിതപരിശോധനയിൽ 7 ട്രേഡ് യൂണിയനുകൾ ആണ് പങ്കെടുത്തത്. തിരഞ്ഞടുപ്പിൽ പോൾ ചെയ്ത് വോട്ട് ന്റെ 15% വോട്ട് യെങ്കിലും ലഭിക്കുന്ന സംഘടനകൾക് ആണ് അംഗീകരം ലഭിക്കുന്നത്.51ശതമാനമോ അതിൽ കൂടുതലോ വോട്ട് ലഭിക്കുന്ന സംഘടനെയെ സോൾ ബാർഗയിനിങ് ഏജന്റ് ആയി പരിഗണിക്കും.2021
ജനുവരി 1 ന് രാവിലെ 8 മണിക്ക് ആണ് വോട്ട് എണ്ണൽ  ആരംഭിക്കുന്നത്. മുഖ്യ വരുണാധികാരി യും റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണറും കൂടിയായ ഡി. സുരേഷ്‌കുമാർ ന്റെ നേതുര്ത്തത്തിൽ ആണ് നടപടികൾ പുരോഗമിക്കുന്നത്.

date