Skip to main content

സുഭിക്ഷ കേരളം പദ്ധതി  ഊര്‍ജിതമാക്കാന്‍ ഒരുങ്ങി ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്

 

 

വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനും സുഭിക്ഷ കേരളം പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാനും തയ്യാറെടുത്ത് ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്. 

കഴിഞ്ഞ ഭരണസമിതി മുന്‍തൂക്കം നല്‍കിയ കര്‍ഷക ക്ഷേമത്തിന് തുടര്‍ന്നും പ്രാമുഖ്യം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുക. ജനപങ്കാളിത്തത്തോടെ ഉല്പാദന മേഖലയില്‍ നെല്‍ക്കൃഷി വികസനം, ജലസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും.

 

സുഭിക്ഷ കേരളം പദ്ധതി എല്ലായിടത്തും വ്യാപിപ്പിക്കും. കോവിഡാന്തര കാലഘട്ടത്തില്‍ നേരിട്ടേക്കാവുന്ന ഭക്ഷ്യക്ഷാമത്തെ മുന്‍നിര്‍ത്തിയാണ് ഇത്. കഴിഞ്ഞ ഭരണ സമിതി 1.49 കോടി രൂപയാണ് സുഭിക്ഷ കേരളം പദ്ധതിക്കായി വകയിരുത്തിയത്. നെല്‍കൃഷി, പച്ചക്കറി കൃഷി, കിഴങ്ങ് വര്‍ഗ കൃഷി, ഫലവൃക്ഷത്തൈകള്‍, പശുവളര്‍ത്തല്‍, മത്സ്യകൃഷി എന്നിവയ്ക്ക് പ്രാധാന്യം നല്‍കും.

 

നിലവില്‍ ചൊവ്വന്നൂര്‍ ബ്ലോക്കില്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയിട്ടുള്ള പൊതുകുളങ്ങളുടെയും കിണറുകളുടെയും മറ്റു ജലസ്രോതസുകളുടെയും സംരക്ഷണം ഉറപ്പു വരുത്തുന്ന പദ്ധതിയ്ക്കും ഊന്നല്‍ നല്‍കും. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹരിതഗ്രാമം പദ്ധതിയ്ക്കും മേല്‍നോട്ടം വഹിക്കും

 

--

date