Skip to main content

എടതിരുത്തിയിൽ കൃഷി പാഠശാല

 

 

 

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആത്മ, സംസ്ഥാന കൃഷിവകുപ്പ്, എടതിരുത്തി കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എടതിരുത്തി പഞ്ചായത്തിൽ കർഷകർക്ക് കൃഷിയെ അടുത്തറിയുന്നതിനായി 

കൃഷി പാഠശാല സംഘടിപ്പിച്ചു. കൃഷിയിലെ പരമ്പരാഗതവും നൂതനവുമായ രീതികളെക്കുറിച്ച് ക്ലാസ് നടത്തി. 

 

പഞ്ചായത്തിലെ തിരഞ്ഞെടുത്ത കർഷകർക്കു വേണ്ടിയാണ് കൃഷി പാഠശാല നടത്തിയത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത കർഷകർക്കാണ് പാഠശാലയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. കേരള കാർഷിക സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്യാമ എസ് മേനോൻ ക്ലാസ് നയിച്ചു.  'സംയോജിത വളപ്രയോഗം' എന്ന വിഷയത്തിലായിരുന്നു ക്ലാസ്.  കൃഷി ഓഫീസർ സി എം റുബീന അധ്യക്ഷത വഹിച്ച പഠശാലയിൽ അമ്പത് കർഷകർ പങ്കെടുത്തു.

date