Skip to main content

പുതുവത്സരത്തെ വരവേല്‍ക്കാല്‍നൊരുങ്ങി തൃശൂര്‍ മൃഗശാല  

 

പുതുവര്‍ഷത്തില്‍ കൂടുതല്‍ സന്ദര്‍ശകരെ വരവേല്‍ക്കാനുള്ള  തയ്യാറെടുപ്പില്‍ തൃശൂര്‍ മൃഗശാല. നവംബര്‍ മൂന്നു  മുതല്‍തന്നെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിരുന്നെങ്കിലും മൃഗശാലയിലേക്കെത്തുന്ന ആളുകളുടെ എണ്ണം തരതമ്യേന കുറവാണ്. പുതുവര്‍ഷത്തില്‍ കൂടുതല്‍ സന്ദര്‍കര്‍ക്ക് പ്രവേശനം അനുവദിക്കാനാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുവേണം മൃഗശാലില്‍ സന്ദര്‍ശനം നടത്താന്‍. കൈകള്‍ അണുവിമുക്തമാക്കി, താപനിലയളന്ന്, പേരുവിവരങ്ങള്‍ രേഖപ്പെടുത്തി മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. സാമൂഹിക അകലവും സുരക്ഷയും കൃത്യമായി പാലിക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിന്  മുന്‍വശത്തെ വലിയ ഗേറ്റ് അടച്ചിട്ട് തൊട്ടരികിലെ ചെറിയ ഗേറ്റ് വഴിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. പത്തു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ത്രീഡി തിയേറ്ററും, ചില്‍ഡ്രന്‍സ് പാര്‍ക്കും  തുറന്നിട്ടില്ല.  മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതുപോലെതന്നെ  തിങ്കളാഴ്ച ദിവസങ്ങളില്‍ അവധിയാണ്. മൃഗങ്ങള്‍ക്കുള്ള ഭക്ഷണത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും  കാര്യത്തില്‍ ആദ്യം മുതലേ വേണ്ട ജാഗ്രത പുലര്‍ത്തിയതിനാല്‍ യാതൊരു ആശങ്കയ്ക്കും ഇടവന്നിട്ടില്ല. മൃഗങ്ങള്‍ക്കുള്ള ഭക്ഷണം പൊട്ടാസ്യം പെര്‍മാഗനേറ്റ് ലായനിയില്‍ കഴുകിയാണ് നല്‍കുന്നത്. കോവിഡുകാലത്തെ ഒഴിച്ചുകൂടാനാകത്ത നിയന്ത്രണങ്ങളില്‍ സന്ദര്‍ശകര്‍ നേര്‍പകുതിയായെങ്കിലും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറുന്നത്തോടെ തൃശൂര്‍ മൃഗശാലക്ക്  പുതുപ്രതാപം കൈവരിക്കാനാകും എന്ന ശുഭ പ്രതീക്ഷയിലാണ് അധികൃതര്‍.

date