Skip to main content

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതുവത്സരാശംസകൾ നേർന്നു.

ലോകമെമ്പാടുമുള്ള കേരളീയർക്ക് സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതുവർഷം ആശംസിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.
കൊവിഡ് മഹാവ്യാധി ഉയർത്തിയ വെല്ലുവിളികൾ നാം 2020 ൽ നേരിട്ടു. എന്നാൽ, അത് സൃഷ്ടിച്ച പുതിയ ജീവിതക്രമത്തോട് സുചിന്തിതമായി പൊരുത്തപ്പെട്ടതിലൂടെ മാറുന്ന ലോകത്ത് മുന്നേറാനുള്ള ആത്മവിശ്വാസം നാം ആർജിച്ചു.
ഈ പുതുവർഷം നമുക്ക് കൂടുതൽ പുരോഗതിയും മെച്ചപ്പെട്ട ആരോഗ്യവും ശക്തമായ ഐക്യബോധവും സ്വാശ്രയത്വവും പ്രദാനം ചെയ്യട്ടെയെന്ന് ഗവർണർ സന്ദേശത്തിൽ പറഞ്ഞു.  
പി.എൻ.എക്‌സ്. 4566/2020
 

date