Skip to main content

സഭാ ടിവിയുടെ പരിപാടികളുടെ സമയക്രമം

കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികൾ വിവിധ ചാനലുകളിൽ ജനുവരി മൂന്ന് മുതൽ ഒൻപത് വരെ സംപ്രേഷണം ചെയ്യും.  സെൻട്രൽ ഹാൾ, സഭയും സമൂഹവും എന്നീ പരിപാടികളുടെ സമയക്രമമായി.  സെൻട്രൽ ഹാൾ പരിപാടിയിൽ പാലൊളി മുഹമ്മദ് കുട്ടിയുമായി കെ.എൻ.എ.ഖാദർ എം.എൽ.എയും എൻ.പി.രാജേന്ദ്രനും നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗമാണ്. ബഡ്ജറ്റ് മുന്നൊരുക്കമാണ് സഭയും സമൂഹം പരിപാടിയിൽ സംപ്രേഷണം ചെയ്യുന്നത്.
സെൻട്രൽ ഹാൾ- പാലൊളി മുഹമ്മദ് കുട്ടിയുമായുള്ള അഭിമുഖം -സമയക്രമം: ജനുവരി മൂന്നിന്് 24 ന്യൂസിൽ വൈകിട്ട് 4-4.30 നും നാലിന്് പുലർച്ചെ 12.30-1 നും (പുന:സംപ്രേഷണം)
നാലിന് ജയ്ഹിന്ദിൽ രാത്രി 8.30-9.00 നും ആറിന്  രാവിലെ 11.30-12.00 നും (പുന:സംപ്രേഷണം), ജനുവരി അഞ്ചിന് കൈരളി ന്യൂസിൽ  വൈകിട്ട് 4.30-5.00നും ഏഷ്യാനെറ്റ് കേബിൾ വിഷനിൽ രാത്രി 7.00-7.30നും ഞായർ ഉച്ചയ്ക്ക് 1.00-1.30 നും (പുന:സംപ്രേഷണം). കേരളവിഷനിൽ ജനുവരി ഏഴിന് രാത്രി 8.00-8.30 നും എട്ടിന് രാത്രി 8.00-8.30 നും (പുന:സംപ്രേഷണം). മീഡിയ വണ്ണിൽ ജനുവരി ഒൻപതിന് രാത്രി 8.30-9.00, ഞായർ ഉച്ചയ്ക്ക് 2.30-3.00നും (പുന:സംപ്രേഷണം).
സഭയും സമൂഹവും-സമയക്രമം : ജനുവരി മൂന്നിന് ഏഷ്യാനെറ്റ് ന്യൂസ് വൈകിട്ട് 4.30-5.00, റിപ്പോർട്ടർ ടി.വി. വൈകിട്ട് 6.30-7.00നും, നാലിന് പുലർച്ചെ 2.30-3.00നും (പുന: സംപ്രേഷണം), കൗമുദി ടി.വി.നാലിന് രാത്രി 8.00-8.30, അഞ്ചിന് കൈറ്റ് വിക്ടേഴ്സ് രാത്രി 9.30-10.00 നും, ജനുവരി എട്ടിന്് രാത്രി 9.30-10.00 നും(പുന:സംപ്രേഷണം).  മാതൃഭൂമി ന്യൂസിൽ ആറാം തിയതി വൈകിട്ട് 4.30-5.00 നും ഏഴിന്് പുലർച്ചെ 12.00-12.30 നും (പുന:സംപ്രേഷണം).  ദൂരദർശൻ മലയാളത്തിൽ ജനുവരി ഏഴിന് രാത്രി 8.30-9.00 നും എട്ടിന് രാവിലെ 8.30-9.00 നും (പുന:സംപ്രേഷണം),  ജനുവരി എട്ടിന് ന്യൂസ് 18 വൈകിട്ട് 4.30-5.00.
പി.എൻ.എക്‌സ്. 4574/2020

date