Skip to main content

കോഴിക്കോട് താലൂക്ക് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് 7ന്  

 

 

കോഴിക്കോട് താലൂക്ക് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജനുവരി ഏഴിന് ഉച്ചക്ക് രണ്ടു മണി മുതല്‍ നടത്തും.   അദാലത്തില്‍ പങ്കെടുക്കുന്നവര്‍ തൊട്ടടുത്തുള്ള അക്ഷയസെന്ററില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം.  ചികില്‍സാ സഹായം, റേഷന്‍ കാര്‍ഡ് സംബന്ധിച്ചുള്ള പരാതികള്‍  അദാലത്തില്‍ പരിഗണിക്കില്ല. ജനുവരി ആറിന് വൈകിട്ട് അഞ്ചിനകം രജിസ്റ്റ്ട്രേഷന്‍ നടത്തണം.

         അക്ഷയ സെന്റര്‍ ജീവനക്കാര്‍ പരാതി നല്‍കാന്‍ സന്നദ്ധരായ പൊതുജനങ്ങളുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കുകയും ഫോണ്‍ മുഖേന രജിസ്ട്രേഷന്‍ നടത്തുകയും പരാതി രേഖപ്പെടുത്തുകയും ചെയ്യണം. അക്ഷയ സെന്റര്‍ ജീവനക്കാര്‍ അനുവദിക്കുന്ന സമയപ്രകാരം പരാതിക്കാരന്‍ തൊട്ടടുത്തുള്ള അക്ഷയസെന്ററില്‍ അദാലത്ത് ദിവസം പരാതിയും അനുബന്ധ രേഖകളുമായി  ഹാജരാകണം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്്. ജില്ലയിലെ എല്‍ എസ് ജി ഡി ഉദ്യോഗസ്ഥര്‍ അടക്കം എല്ലാ വകുപ്പുകളിലെയും ജില്ലാതല ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date