Skip to main content

യോഗ ഇന്‍സ്ട്രക്ടര്‍ കരാര്‍ നിയമനം

 

 

ഹോമിയോപ്പതി വകുപ്പില്‍ ജില്ലയിലെ ചെറുവണ്ണൂര്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറിയില്‍ ഒഴിവുളള പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നനടത്തുന്നതിന് ജനുവരി 11  ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ  ജില്ലാ ഹോമിയോ മെഡിക്കല്‍ ആഫീസില്‍ കൂടിക്കാഴ്ച നടത്തും.  യോഗ്യത ബിഎന്‍വൈഎസ്/എം.എസ്.സി യോഗ/എംഫില്‍ യോഗ/പിജിഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ യോഗ (1 വര്‍ഷം).  വേതനം 8000 രൂപ.  പ്രായപരിധി 18-40 നും ഇടയില്‍.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത,  വയസ്സ്, തിരിച്ചറിയല്‍,   പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണമെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371748.
 

date