Skip to main content

ഹാച്ചറി, അനുബന്ധ യൂണിറ്റിന് ധനസഹായം

 

 

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ശുദ്ധ ജല മത്സ്യം, ആറ്റുകൊഞ്ച്, ഓരുജല മത്സ്യം, ചെമ്മീന്‍, കടല്‍ മത്സ്യം എന്നിവയുടെ ഹാച്ചറി, ഇന്റര്‍ഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് യൂണിറ്റ്, ഓര്‍ണമെന്റല്‍ ഫിഷ് ബ്രൂഡ് ബാങ്ക്, മത്സ്യത്തീറ്റ നിര്‍മ്മാണ യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാര്‍ഗരേഖ പ്രകാരമുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ക്ഷണിച്ചു. താത്പര്യമുള്ളവര്‍ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2383780, 7736558824.  വെബ്സൈറ്റ്  dof.gov.in/PMMSY.  

 

date