Skip to main content

ദേശീയ പക്ഷിമൃഗ മേള : സുരക്ഷാ സന്ദേശവുമായി ശ്വാനാഭ്യാസം 

ദേശീയ പക്ഷിമൃഗ മേളയ്‌ക്കെത്തിയവര്‍ക്ക് കൗതുകവും സന്ദേശവും പകര്‍ന്ന് പൊലിസ് ശ്വാന പ്രദര്‍ശനം.  വേദി രണ്ടിലായിരുന്നു പ്രകടനം. സിറ്റി പോലീസിലെ റാണി  എന്ന നായ ട്രെയിനര്‍ മനോജിന്റെ ബൈക്കിന്റെ മുന്നിലേറിയപ്പോള്‍ തന്നെ സദസ്യരില്‍ ആകാംക്ഷ പടര്‍ന്നു. 
ഉദ്ഘാടകന്‍ എം. നൗഷാദ് എംഎല്‍എ റാണിയുടെ തലയില്‍ ഹെല്‍മറ്റ് ധരിപ്പിച്ച് ബൈക്ക് മുന്നോട്ട് നീങ്ങുമ്പോള്‍ ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മറ്റ് സുരക്ഷ ഉറപ്പാക്കണമെന്ന അനൗണ്‍സ്‌മെന്റ് മുഴങ്ങി. 

കയ്യടി നേടി റാണിയുടെ സവാരി തീരുമ്പോഴേക്കും അര്‍ജുനും അന്നയും തണ്ടറും വേദി കീഴടക്കാനെത്തി. ട്രാക്കര്‍ വിഭാഗത്തിലെ തണ്ടറും അന്നയും മോഷണങ്ങള്‍ക്ക് തുമ്പുണ്ടാക്കുന്ന വിദ്യയും സ്‌നിഫര്‍ നായ അര്‍ജുന്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്ന വിധവും അവതരിപ്പിച്ചു.

മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ബാഹുലേയന്‍ , അസിസ്റ്റ്ന്റ് ഡയറക്ടര്‍ ഡോ. ഡി . ഷൈന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    

(പി.ആര്‍.കെ.നമ്പര്‍  2591/17)
 

date