Skip to main content

സൗജന്യ ഗ്യാസ് കണക്ഷന്‍

 

 

ഉടുമ്പൂര്‍ പഞ്ചായത്തില്‍ ഉജ്ജ്വല പദ്ധതിപ്രകാരം ഗ്യാസ് കണക്ഷന്‍ ഇല്ലാത്ത കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ 20ന്്  വെള്ളിയാഴ്ച പഞ്ചായത്ത് ഹാളില്‍ രാവിലെ 11 മുതല്‍ സ്വീകരിക്കും. പഞ്ചായത്തിലെ ബിപിഎല്‍ വിഭാഗത്തില്‍പെട്ട പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും  എഎവൈ കാര്‍ഡുടമകള്‍ക്കുമാണ് ഗ്യാസ് കണക്ഷന്‍ ലഭിക്കുക. പാചകവാതകം ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാമാര്‍ഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണയോഗവും വെള്ളിയാഴ്ച നടക്കും.

date