Skip to main content

തുല്യതാ വിദ്യാഭ്യാസം കൂടുതല്‍ ജനകീയമാക്കും;  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് 

==================
പത്താം ക്ലാസ്,  ഹയര്‍ സെക്കന്‍ഡറി തുല്യതാവിദ്യാഭ്യാസ പരിപാടി കൂടുതല്‍ ജനകീയമായി നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി പറഞ്ഞു.   ജില്ലാ സാക്ഷരതാ മിഷന്‍റെ പത്താം ക്ലാസ് - ഹയര്‍സെക്കന്‍ഡറി കോഴ്സുകളുടെ ജില്ലാതല രജിസ്ട്രേഷന്‍ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍.  

ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍  വൈസ്പ്രസിഡന്‍റ് ടി.എസ്. ശരത് അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി. മാത്യു പദ്ധതി വിശദീകരിച്ചു.  കൂരോപ്പട ഗ്രാമപഞ്ചായത്തംഗം അനില്‍ കൂരോപ്പട, സാക്ഷരതാ മിഷന്‍ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ ജോസഫ്, ബോബി എബ്രഹാം, അന്നമ്മ കെ. മാത്യു എന്നിവര്‍ സംസാരിച്ചു.

ഏഴാം ക്ലാസ് വിജയിച്ച 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താം ക്ലാസ് തുല്യതാ കോഴ്സില്‍ ചേരാം. 1850 രൂപയാണ് ഫീസ്. പത്താം ക്ലാസ്   വിജയിച്ച  22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഒന്നാംവര്‍ഷ  ഹയര്‍ സെക്കന്‍ഡറി കോഴ്സില്‍ ചേരാം. പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഫീസ്  ഇളവ് ലഭിക്കും www.literacymissionkerala.org എന്ന വെബ് സൈറ്റ് മുഖേനയാണ്  രജിസ്ട്രേഷന്‍ നടത്തേണ്ടത്.  

കൂടുതല്‍ വിവരങ്ങള്‍ കോട്ടയം വയസ്ക്കരക്കുന്നിലെ ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസിലും ഗ്രാമപഞ്ചായത്തുകളിലെ  തുടര്‍ വികസന വിദ്യാകേന്ദ്രങ്ങളിലും ലഭിക്കും. ഫോണ്‍:9447050515

date