Skip to main content

ക്രിസ്മസ് ജില്ലാ ഫെയര്‍ ഇന്നുമുതല്‍; മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും

 

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കോട്ടയം ജില്ലാ ക്രിസ്മസ് ഫെയര്‍ ഇന്നു(ഡിസംബര്‍ 18) മുതല്‍ 24 വരെ കോട്ടയം കെ.പി.എസ്. മേനോന്‍ ഹാളില്‍ നടക്കും. ഇന്നു (ഡിസംബര്‍ 18) രാവിലെ 11ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. 

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.  ജോസ് കെ. മാണി എം.പി ആദ്യ വില്‍പ്പന നിര്‍വഹിക്കും. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ പങ്കെടുക്കും.

സപ്ലൈകോ സിഎംഡി അലി അസ്ഗര്‍ പാഷ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ സി.എസ്. ഉണ്ണികൃഷ്ണകുമാര്‍ നന്ദിയും പറയും.

date