Skip to main content

എല്ലാവര്‍ക്കും നന്ദി അറിയിച്ച് കളക്ടര്‍ 

====
കോട്ടയം ജില്ലയില്‍ തദ്ദേശ  തിരഞ്ഞെടുപ്പ് നടപടികള്‍  സുഗമവും സമാധാനപരവുമായി പൂര്‍ത്തീകരിക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും ജില്ലാ കളക്ടര്‍ എം. അഞ്ജന നന്ദി അറിയിച്ചു. 

വോട്ടിംഗ് ദിനത്തിലും വോട്ടെണ്ണല്‍ നടപടികളിലും  ജില്ലയിലെ പൊതുജനങ്ങളും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും  ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തിയതിലൂടെ കോവിഡ് പ്രതിരോധം ഉറപ്പാക്കാന്‍ സാധിച്ചു.

 തിരഞ്ഞെടുപ്പ് വിഭാഗത്തിലെയും വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിന് നേതൃത്വം നല്‍കുകയും സ്പെഷ്യല്‍ തപാല്‍ വോട്ടിനായി കോവിഡ് ചികിത്സയിലും ക്വാറന്‍റയിനിലും കഴിയുന്നവരുടെ പട്ടിക തയ്യാറാക്കുകയും ചെയ്ത ആരോഗ്യ വകുപ്പ്, സ്‌പെഷ്യല്‍ തപാല്‍ വോട്ട് സംവിധാനം സജ്ജമാക്കുന്നതില്‍ സഹകരിച്ച മറ്റ് ഉദ്യോഗസ്ഥര്‍, പോളിംഗ്-കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍, സുരക്ഷയും ക്രമസമാധാന പാലനവും ഉറപ്പാക്കിയ പോലീസ് , അണു നശീകരണം നിര്‍വഹിച്ച അഗ്നിരക്ഷാ സേന,   മാധ്യമപ്രവര്‍ത്തകര്‍, സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരെയും ജനാധിപത്യ പ്രക്രിയയില്‍ ഉത്തരവാദിത്വത്തോടെ പങ്കുചേര്‍ന്ന ജില്ലയിലെ എല്ലാ വോട്ടര്‍മാരെയും നന്ദിയോടെ ഓര്‍മിക്കുന്നതായി കളക്ടര്‍ പറഞ്ഞു.

date