Post Category
മുതിർന്ന പൗരൻമാർക്കുള്ള നാഷണൽ ഹെൽപ്പ്ലൈൻ: 23 തസ്തികകളിൽ കരാർ നിയമനം
മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ്ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി 23 തസ്തികകളിൽ കരാർ നിയമനത്തിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജർ, ഫീൽഡ് റെസ്പോൺസ് ലീഡർ, ഫീൽഡ് റെസ്പോൺസ് ഓഫീസർ, ടീം ലീഡർ, കോൾ ഓഫീസർ, ക്വാളിറ്റി ലീഡർ, ഐ.ടി. ലീഡർ, ഓഫീസർ (അഡ്മിൻ/ഫിനാൻസ്) എന്നീ തസ്തികകളിലാണ് കരാർ നിയമനം. അപേക്ഷ ഓൺലൈനായി swd.kerala.gov.in അല്ലെങ്കിൽ www.cmdkerala.net എന്നിവ മുഖേന സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ 15 വരെ സ്വീകരിക്കും. ഫോൺ: 0471-2306040
പി.എൻ.എക്സ്. 38/2021
date
- Log in to post comments