Skip to main content

രക്തസാക്ഷിദിനം : സർക്കാർ സ്ഥാപനങ്ങളിൽ രണ്ട് മിനിട്ട് മൗനം ആചരിക്കും

ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30ന്  സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിക്കുന്നതിന് സർക്കാർ സ്ഥാപനങ്ങളിൽ രാവിലെ 11 ന് രണ്ട് മിനിട്ട് മൗനം ആചരിക്കുന്നതിന് പൊതുഭരണ വകുപ്പ് സർക്കുലർ പുറത്തിറക്കി. എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ  ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും അവശ്യമായ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി.
പി.എൻ.എക്സ്. 80/2021

date