Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കാസര്‍കോട് ഗവ. ഐ.ടി.ഐ.യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, മള്‍ട്ടിമീഡിയ അനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ ഇഫക്ട്‌സ്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ എന്നീ ട്രേഡുകളില്‍  ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി ഏഴിന് രാവിലെ 10 ന്  ഐ ടി ഐ യില്‍ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ, ബിരുദം, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.ടി.സി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.എ.സി. യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.  ഫോണ്‍: 04994256440.

date