Skip to main content

ഡ്രൈവിങ്  ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കാസര്‍കോട്  ഗവ.ഐ.ടി.ഐയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്‌കൂളില്‍ ഒരു ഡ്രൈവിങ്  ഇന്‍സ്ട്രക്ടറുടെ  ഒഴിവുണ്ട്.    എം.എം.വി ട്രേഡിലുള്ള ഐ.ടി.ഐ,  ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങിലുള്ള മൂന്ന് വര്‍ഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍  ഡ്രൈവിങ്  ലൈസന്‍സ് നേടിയശേഷം അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കണം. അംഗീകൃത ഡ്രൈവിങ് സ്‌കൂളില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.   താല്‍പര്യമുള്ളവര്‍  യോഗ്യതകളുടെ പകര്‍പ്പ് സഹിതം  പ്രിന്‍സിപ്പല്‍, ഗവ ഐ.ടി.ഐ കാസര്‍കോട്, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട്്, പിന്‍- 671123 എന്ന വിലാസത്തിലോ itikasaragodcoe@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ  ജനുവരി 11 നകം  അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.itikasaragod.kerala.gov.in  ല്‍ ലഭ്യമാണ്. ഫോണ്‍: 04994256440.

date