Skip to main content

കോട്ടയ്ക്കല്‍ ഗവ.വനിതാ പോളിടെക്‌നിക്കിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍

 

കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്കില്‍  ഒഴിവുള്ള സീറ്റുകളിലേക്ക് പ്രത്യേക സ്‌പോട്ട് അഡ്മിഷന്‍  ഇന്ന് (ഡിസംബര്‍ 31) പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക്കില്‍ നടക്കും. പോളിടെക്‌നിക് പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ പെണ്‍കുട്ടികള്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ ഒന്‍പതിനും 11നുമിടയില്‍ പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക്കില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gwptck.ac.in സന്ദര്‍ശിക്കണം. ഫോണ്‍: 0483 2750790, 9037220484, 9605814735, 7907202294.

date