Skip to main content

വീഡിയോ സ്ട്രിങര്‍ കൂടിക്കാഴ്ച ജനുവരി ഏഴിന്

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന, കൂടിക്കാഴ്ച, ഉപകരണങ്ങളുടെ പരിശോധന, ടെസ്റ്റ് കവറേജ് എന്നിവ ജനുവരി ഏഴിന് രാവിലെ 10.30 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ ഒറിജിനലും പകര്‍പ്പും അധിക യോഗ്യത തെളിയിക്കുന്ന മറ്റ് രേഖകളും സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഹാജരാകണം. സ്വന്തമായുള്ള ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറ, പ്രൊഫഷണല്‍ എഡിറ്റിങ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ്പ് എന്നിവയും പരിശോധനയ്ക്ക് ഹാജരാക്കണം.

date