Skip to main content

അപകടരഹിത മലപ്പുറം - പദ്ധതി ജില്ലാതല ഉദ്ഘാടനം

 

 

 *അപകട രഹിത പുതുവത്സരം* 

 

 31-12-2020 മലപ്പുറം ആലത്തൂർ പടിയിൽ രാത്രി 10 ന് ജില്ലാ കലക്ടർ Kഗോപാലകൃഷണൻ   നിർവ്വഹിക്കുo. പരിപാടിയിൽ ജില്ലാ പോലീസ് മേധാവി U.അബ്ദുൽ കരിം IPS , റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ G.ആനന്ദകൃഷ്ണൻ, മലപ്പുറം മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി, Dr. നിലാർ മുഹമ്മദ് IMA ജില്ലാ ചെയർമാൻ, Dr. അശോക വത്സല IMA മലപ്പുറം യുണിറ്റ് ,പ്രസിഡന്റെ, ട്രോമാകെയർ ജില്ലാ ഭാരവാഹികൾ  ജില്ലാ തല ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.

 

ജില്ലയിൽ: ചങ്ങരംകുളം, പൊന്നാനി, വട്ടപ്പാറ, കക്കാട്, യൂണിവേഴസിറ്റി, തിരൂർ, പൊന്നാനി, അഴിഞ്ഞിലം, കൊണ്ടോട്ടി, പെരിന്തൽമണ്ണ, പാണ്ടിക്കാട് ,എടവണ്ണ, നിലമ്പൂർ, വഴിക്കടവ് എന്നിവിടങ്ങളിൽ അപകടരഹിത പുതുവത്സര പരിപാടി നടത്തുന്നു.

 

ജില്ലാ ഭരണകൂടം, പോലീസ് മോട്ടോർ വാഹന വകുപ്പ് , ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ ജില്ലാകമ്മിറ്റി മലപ്പുറം ജില്ലാ ട്രോമാകെയർ സംയുക്തമായി 2020  ഡിസം :31 മുതൽ 2021 - ഡിസംബർ 31 വരെ

നീണ്ടുനിൽക്കുന്ന റോഡ് അപകടങ്ങളും അത്യാഹിതങ്ങളും കുറക്കുന്നതിനായി ഒരു  കർമ്മ പദ്ധതിയുമായി ഇറങ്ങുകയാണ്.

 

മറ്റു ജില്ലകളിൽ നിന്നു വിഭിന്നമായി റോഡ് അപകടമരണ നിരക്ക് കൂടുതലാണ് മലപ്പുറം ജില്ലയിൽ കൃത്യമായ പ്ലാനിങ്ങോടെ വിവിധ  ഡിപ്പാർട്ട്മെൻ്റ്റ്കളോടപ്പം യജ്ഞത്തിൻ പങ്ക് ചേരാൻ താലപര്യം ഉള്ള സംഘടനകൾ വ്യക്തികൾ ഏവരെയും ഉൾപെടുത്തിയാണ് പദ്ധതി ആസൂത്രണം നടത്തുന്നത്. മലപ്പുറം ജില്ലയിലെ 34 പോലീസ് സ്റ്റേഷനു കീഴിലും പ്രവർത്തിക്കുന്ന ട്രോമാ കെയർ യൂണിറ്റുകൾ ,ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിവിധ യൂണിറ്റുകൾ പദ്ധതിക്ക് ചുക്കാൻ പിടിക്കും.

 

ഓരോ മാസത്തിലും  കുറച്ച് പദ്ധതികൾ നടപ്പാക്കി  അതിൻ്റെ വിശകലനം കലകടറുടെ അധ്യക്ഷതയിൽ നടത്തി നേട്ടങ്ങും പോരയ്മളും ചർച്ച നടത്തി മുന്നോട്ട് പോവും

 

1. ആദ്യമാസത്തിൽ _ റോഡിലെ കാഴ്ച്ച മറക്കുന്ന പൊന്തക്കാടുകൾ വെട്ടിമാറ്റുക, ദിശാബോർഡുകൾ വൃത്തിയാക്കുക, ചെരിഞ്ഞതും, മറിഞ്ഞതുമായ ഡിവൈഡർ ബോർഡുകൾ ശരിയാക്കുക തുടങ്ങിയവ ,വളവുകളിലെ പരസ്യബോർഡുകൾ മാറ്റുവാനുള്ള 

2. വേഗത നിയന്ത്രിണ ഏരിയകൾ കണ്ടത്തി വേണ്ട ക്രമീകരണങ്ങൾ നടത്തുക

3. ഇരു ചക്രവാഹന ഓടിക്കുന്നവരും, പിൻസീറ്റിൽ ഇരിക്കുന്നവരെയും ഹെൽമെൻ്റ് വെക്കുന്നതിൻ്റെ ബോധവൽക്കരണം 

4. സീറ്റ് ബെൽറ്റ് ബോധവൽക്കരണം

5.പ്രധാന അപകട ഏരിയകളിൽ ട്രോമാകെയർ സേവനത്തോടെയുള്ള എയഡ്പോസ്റ്റു കൾ

6. ബോധവൽക്കരണം -ആരാധനാലയങ്ങൾ, പ്രധാന മത പ്രഭാഷകർ, രാഷ്ട്രീയ, സാമൂഹിക നേതാക്കൾ തുടങ്ങിയവരുടെ എല്ലാ പ്രഭാഷണങ്ങളിലും റോഡ് സുരക്ഷ ഉൾപ്പെടുത്താൻ വേണ്ട നടപടി

7. സ്കൂൾ, കോളേജ് തലങ്ങളിൽ റോഡ് സുരക്ഷ ക്ലബുകൾ, റോഡ് സുരക്ഷ ക്വിസ് മത്സരങ്ങൾ, ചിത്രരചന മത്സരങ്ങൾ, ഫ്ലാഷ് മോമ്പുകൾ

8. നല്ല റോഡ് സുരക്ഷ പ്രവർത്തനം നടത്തുന്ന സംഘടനകളെ ആധരിക്കൽ

9. റോഡ് ട്രാഫിക്ക് നിയമ ലംഘകർക്ക് ബോധവൽക്കരണ ക്ലാസ്സുകൾ

10. തെരുവുനാടകങ്ങൾ

11. പ്രധാന നഗരങ്ങളിൽ ഒരോ മാസത്തെ അപകട എണ്ണങ്ങളും, മരണ കണക്കും പ്രദർ ഷിപ്പിക്കുക.

12. സ്ഥിരം അപകട കേന്ദ്രങ്ങളിൽ ഓർമ്മപെടുത്തൽ ബോർഡുകൾ സ്ഥാപിക്കുക

13. ഡിമ്മർ, ബീമർ ലൈറ്റുകളുടെ ഉപയോഗ ബോധവൽക്കരണം.

date