Skip to main content

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നിയമനം: എഴുത്തുപരീക്ഷ 16ന്

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരെ  തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ജനുവരി 16ന് നടക്കും. രാവിലെ 11 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിലാണ് പരീക്ഷ നടക്കുക. പരീക്ഷക്ക് യോഗ്യരായവര്‍ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ തപാല്‍ മാര്‍ഗ്ഗം അയച്ചിട്ടുണ്ട്. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവരുണ്ടെങ്കില്‍ ജനുവരി 10 ന് ശേഷം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ്, ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ് എന്നിവ സഹിതം രാവിലെ 10 ന് പരീക്ഷാ സെന്ററില്‍ ഹാജരാകേണ്ടതാണ്. കോവിഡ് പോസിറ്റീവ് ആവുകയോ, ക്വാറന്റയിനില്‍ ആയവരോ ഉണ്ടെങ്കില്‍ വിവരം മുന്‍കൂട്ടി കുടുംബശ്രീ ജില്ലാമിഷനെ അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04936 206589.
 

date