Skip to main content

വനിതാ കമ്മിഷന്‍ അദാലത്ത് 11 നും 12 നും

കേരള വനിതാ കമ്മിഷന്‍ അദാലത്ത് ജനുവരി 11, 12 തീയതികളില്‍ ജവഹര്‍  ബാലഭവന്‍ ഹാളില്‍ രാവിലെ 10.30 മുതല്‍ കോവിഡ് മാനദണ്ഡ പ്രകാരം നടക്കും. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കൂ. പത്ത് വയസിനു താഴെയുള്ള കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണം.
(പി.ആര്‍.കെ നമ്പര്‍ 78/2021)

 

date