Skip to main content

നെറ്റ് വർക്കിങ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ആയുർവേദ കോളേജിനടുത്തുള്ള കെൽട്രോണിന്റെ നോളഡ്ജ് സെന്ററിൽ ആറ് മാസം ദൈർഘ്യമുള്ള നെറ്റ് വർക്കിങ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഓൺലൈൻ ക്ലാസുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, റാം സമ്രാട് ബിൽഡിംഗ്, ആയുർവേദ കോളേജിന് എതിർവശം, ധർമ്മാലയം റോഡ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471-4062500, 8086691933.
പി.എൻ.എക്സ്. 204/2021

date