Skip to main content

ഓമാനൂര്‍  -പോത്തുവെട്ടിപ്പാറ മുണ്ടക്കല്‍ റോഡ്   പ്രവൃത്തി ഉദ്ഘാടനം നാളെ

 

കൊണ്ടോട്ടി ഓമാനൂര്‍  പോത്തുവെട്ടിപ്പാറ മുണ്ടക്കല്‍ റോഡ് നിര്‍മ്മാണ പ്രവൃത്തി  നാളെ (ജനുവരി 16) ഉദ്ഘാടനം  ചെയ്യും. പ്രധാനമന്ത്രി ഗ്രാമീണ സദക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 399.17 ലക്ഷം രൂപ ചെലവിലാണ് റോഡ്  നിര്‍മിക്കുന്നത്.  പ്രവൃത്തിയുടെ  ഉദ്ഘാടനം നാളെ രാവിലെ 11 ന് ഓമാനൂരില്‍ പി. കെകുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിക്കും. ടി.വി.ഇബ്രാഹിം എം.എല്‍.എ.അധ്യക്ഷനാവും.
 

4.32 കിലോമീറ്റര്‍  നീളമുള്ള  ചീക്കോട് പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. ഓമാനൂരില്‍ നിന്ന്  വാവൂരിലേക്കുള്ള ഒരു ബൈപാസായി നിര്‍മിക്കുന്ന റോഡ് ഒരുപാട് പേര്‍ക്ക് ആശ്വാസമാകും.  ടാറിങിന് പുറമേ ഡ്രൈനേജ്, ഐറിഷ് ഡ്രൈന്‍, വൈഡനിങ്, ഉയര്‍ന്ന ഭാഗം കട്ടിങ്, താഴ്ന്ന ഭാഗം ഉയര്‍ത്തല്‍ എന്നീ പ്രവൃത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമവികസന വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്  റോഡ് നിര്‍മാണം.  

date