Post Category
എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം
പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ 2020 പ്ലസ്ടു പരീക്ഷയില്‍ കെമിസ്ട്രി, ഫിസിക്സ്, ബോയളജി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസായ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പട്ടികജാതി ഓഫീസ് തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ മുഖേന എന്‍ട്രന്‍സ് (റിപ്പീറ്റ് ചെയ്യുന്നതിനുള്ള) പരിശീലനത്തിന് ധനസഹായം നല്കുന്നു. കുടുംബവാര്‍ഷിക വരുമാന പരിധി ആറ് ലക്ഷം രൂപയില്‍ കവിയാത്ത വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജനുവരി 31നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല/ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments