Skip to main content

നാളെ (ജനുവരി 15) ശുദ്ധജലവിതരണം മുടങ്ങും

 

 

'ജല്‍ ജീവന്‍' പദ്ധതിയുടെ ഭാഗമായി തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് ശുദ്ധജലം നല്‍കുന്നതിനായി ജെ.ബി.ഐ.സി  പദ്ധതിയുടെ പ്രധാന ജലവിതരണ കുഴലില്‍ ഇന്റര്‍കണക്ഷന്‍ പ്രവൃത്തി ചെയ്യുന്നതിനാല്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ എലത്തൂര്‍ മേഖലയിലും തലക്കുളത്തൂര്‍ പഞ്ചായത്തിലേക്കുമുള്ള ശുദ്ധജലവിതരണം നാളെ (ജനുവരി 15) മുടങ്ങും.   ഈ ദിവസത്തേക്ക് ആവശ്യമായ ശുദ്ധജലം എല്ലാ ഉപഭോക്താക്കളും ശേഖരിച്ചുവെക്കണമെന്ന് റൂറല്‍ വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date