Post Category
നഴ്സുമാര്‍ക്ക് ഓണ്‍ലൈന്‍ ക്രാഷ് കോച്ചിംഗ്
നാഷണല്‍ ഹെല്‍ത്ത് മിഷനിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഓണ്‍ലൈന്‍ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്‌കൂള്‍. വനിതാ വികസന കോര്‍പ്പറേഷന്റെ പരിശീലന സ്ഥാപനമായ 'റീച്ച്' ഏഴ് ദിവസം നീളുന്ന ക്രാഷ് കോഴ്സാണ് നഴ്സുമാര്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ജനുവരി 17 മുതല്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ 9496015002, 0471-2365445, 0497-2800572, 9496015018 എന്നീ നമ്പരുകളില്‍ ലഭിക്കും. വെബ്‌സൈറ്റ് www.kswdc.org, www.reach.org.in.
date
- Log in to post comments