Skip to main content

പഞ്ചവത്സര പദ്ധതിയിൽ തലസ്ഥാന വികസനം ഉറപ്പാക്കും

തലസ്ഥാന നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു പ്രത്യേക പ്രാധാന്യം നൽകിയുള്ള നടപടികളാകും സർക്കാർ സ്വീകരിക്കുകയെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. തിരുവനന്തപുരം നഗര വികസനത്തിനായുള്ള സർക്കാരിന്റെ  കാഴ്ചപ്പാടിലെ പ്രധാന ഘടകങ്ങൾ ചുവടെ:

* സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് സ്‌കീം രണ്ടാം ഘട്ടം -  864 കോടി

* കിഫ്ബി, പൊതുമരാമത്ത് പ്രവൃത്തികൾ - 900 കോടി

* നെയ്യാർ - അരുവിക്കര കുടിവെള്ള പദ്ധതി - 635 കോടി

* സമ്പൂർണ ശുചിത്വം, സ്വീവേജ് പൂർത്തിയാക്കൽ - 525 കോടി

* തിരുവനന്തപുരം നഗരത്തെ വിദ്യാഭ്യാസ - ആരോഗ്യ ഹബ്ബാക്കൽ -900 കോടി

* തിരുവനന്തപുരം പൈതൃക പദ്ധതി - 250 കോടി

* ആക്കുളം, വേളി ടൂറിസം വികസനം - 150 കോടി

* ചിത്രാഞ്ജലി ഫിലിം സിറ്റി  കോംപ്ലക്‌സ്, മറ്റു സാംസ്‌കാരിക കേന്ദ്രങ്ങൾ - 150 കോടി

* ഐടി, ലൈഫ് സയൻസ്, വിഡിയോ പാർക്കുകളുടെ വികസനം - 534 കോടി

* റിങ് റോഡും ക്യാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്‌മെന്റും

* കളിയിക്കാവിള റോഡ്  രണ്ടാം ഘട്ടം

date