അമ്പലത്തിൻകാലയിൽ ഇനി സിന്തറ്റിക്ക് മൾട്ടി പർപ്പസ് സ്റ്റേഡിയം
ഫുട്ബാൾ, വോളിബാൾ കോർട്ടുകൾ
കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ അമ്പലത്തിൽകാലയിൽ ആധുനിക സിന്തറ്റിക് മൾട്ടി പർപ്പസ് സ്റ്റേഡിയം യാഥാർഥ്യമാകുന്നു . ഐ. ബി സതീഷ് എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 52 ലക്ഷം രൂപ ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളുള്ള മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമിക്കുന്നത്. സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം ഐ. ബി സതീഷ് എം. എൽ. എ നിർവഹിച്ചു. പ്രദേശത്തെ കായിക മേഖലയ്ക്ക് പുത്തനുണർവേകുന്ന പദ്ധതി മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് എം.എൽ.എ പറഞ്ഞു.
കാട്ടാക്കട പ്രദേശത്തെ കായിക പ്രേമികളുടെ ദീർഘനാളായുള്ള സ്വപ്നത്തിനാണ് ഇപ്പോൾ സാക്ഷാത്കാരമാക്കുന്നത്. ഫുട്ബാൾ, വോളിബോൾ കോർട്ടൂൾ, മൂവബിൾ പോസ്റ്റുകൾ, ഡ്രെയിനേജ് സൗകര്യം, ടൊയ്ലറ്റ് സൗകര്യം, ഓഫീസ് സമുച്ചയം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നത്.
കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലതകുമാരി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സരള ടീച്ചർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments