Skip to main content

കേരള ലളിതകലാ അക്കാദമി 'ദേവാങ്കണ സായന്തനം' ഏകദിന ചിത്രകലാ ക്യാമ്പ് ജനുവരി 15ന്

കെ.സി.എസ്. പണിക്കരുടെ സ്മരണ ദിനവും എം.വി. ദേവന്‍ ജന്മദിനവും ആയ 2021 ജനുവരി 15ന് ''ദേവാങ്കണ സായന്തനം'' എന്ന പേരില്‍ കേരള ലളിതകലാ അക്കാദമി ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആലുവ ചൂര്‍ണ്ണി മഠത്തില്‍ എം.വി. ദേവന്റെ ഗൃഹപരിസരത്ത് വച്ചാണ് ക്യാമ്പ് നടക്കുന്നത്. 2021 ജനുവരി 15 ന് രാവിലെ 10 മണിക്ക് പ്രശസ്ത നോവലിസ്റ്റ്  കെ. വി. മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ എബി എന്‍. ജോസഫ് അദ്ധ്യക്ഷത വഹിക്കും. വൈകുന്നേരം 5 മണിക്ക് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ ദൃശ്യകലാ ആലേഖനം സമര്‍പ്പണം നടത്തും. ചിത്രകാരന്മാരായ  ടി.കലാധരന്‍, സുരേഷ് കൂത്തുപറമ്പ്,  വി.കെ. ജയന്‍, ജീവന്‍ലാല്‍,  സജി. സി. ആര്‍., ബിനുരാജ് കലാപീഠം,  ജയേന്ദ്രന്‍ കളം, അനു നെടുവന്നൂര്‍, രശ്മി ശ്രീധര്‍, ധന്യ എം. സി. എന്നിവര്‍ പങ്കെടുക്കും.

date