Skip to main content

കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവ കര്‍ഷക സംഗമം സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. ജനുവരി അവസാനം പാലക്കാടാണ് സംഗമം നടക്കുക. യുവ കര്‍ഷകര്‍ക്ക് ഒത്തുകൂടാനും പുത്തന്‍ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ചും കൃഷിയില്‍ താല്പര്യമുള്ള യുവതയ്ക്ക് ഊര്‍ജ്ജം നല്‍കുകയാണ് സംഗമത്തിന്റെ ഉദ്ദേശ്യം. കേരള സംസ്ഥാന സര്‍ക്കാരിന്റെ ചെറുപ്പക്കാരിലൂടെ ജൈവകര്‍ഷക മുന്നേറ്റം എന്ന ആശയത്തെ സാക്ഷാത്കരിക്കുകയാണ് യുവജന കമ്മീഷന്‍ ഈ മുന്നേറ്റത്തിലൂടെ. ചെറുപ്പക്കാര്‍ക്കിടയില്‍ ജൈവ കൃഷിരീതിയും അതിനോട് അനുബന്ധമായ സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയാണ് യുവ കര്‍ഷക സംഗമത്തിലൂടെ  ലക്ഷ്യമിടുന്നതെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.18 നും 40നും ഇടയില്‍ പ്രായമുള്ള യുവ കര്‍ഷകര്‍ക്കും കൃഷിയില്‍ താല്പര്യം ഉള്ളവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബയോഡേറ്റയോടൊപ്പം കേരള സംസ്ഥാന യുവജനകമ്മീഷന്‍,വികാസ് ഭവന്‍,തിരുവനന്തപുരം, പിന്‍ 695033 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ  youthday2020@gmail.com എന്ന മെയില്‍ ഐ.ഡിയിലോ ജനുവരി 24 ന് 5 മണിക്കകം അപേക്ഷിക്കണം. ബന്ധപ്പെടുക - 0471 2308630

date