Post Category
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷ
കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗുഡ് ഇംഗ്ലീഷ്, പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പരീക്ഷ ജനുവരി 16, 17 തീയതികളിലായി നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ.. 16 ന് എഴുത്തു പരീക്ഷയും, 17 ന് വാചാ പരീക്ഷയുമാണ്. ഗവ. ഹൈസ്‌കൂള്‍ മറയൂര്‍ പച്ചമലയാളം കോഴ്‌സിന്റേയും, ജി,വി.എച്ച്.എസ്.എസ് തൊടുപുഴ ഗുഡ് ഇംഗ്ലീഷ് കോഴ്‌സിന്റേയും പരീക്ഷാ കേന്ദ്രങ്ങളാണ്. രാവിലെ 10 ന് പരീക്ഷ ആരംഭിക്കും. 15 മിനിട്ട് പഠിതാക്കള്‍ക്ക് ചോദ്യം വായിച്ച് മനസ്സിലാക്കാനായി അനുവദിക്കും. 1.30 മണിക്കൂറാണ് പരീക്ഷാ സമയം. പഠിതാക്കള്‍ അതത് കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം. അബ്ദുള്‍ കരീം അറിയിച്ചു.
date
- Log in to post comments