Skip to main content

താല്‍പ്പര്യപത്രം ക്ഷണിച്ചു

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വികസന ക്ഷേമപ്രചാരണത്തിന് സ്ഥാപന ങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ താല്‍പ്പര്യപത്രം ക്ഷണിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പ്രചാരണം നടത്തേണ്ടതുണ്ട്.

1. അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുളള ജില്ലയുടെ വികസന വീഡിയോ ചിത്രമാണ് നിര്‍മ്മിക്കേണ്ടത്. കേബിള്‍ ടി.വി, സോഷ്യല്‍ മീഡിയ, മൊബൈല്‍ ഡിസ്‌പ്ലേ യൂണിറ്റ് എന്നിവയില്‍ സംപ്രേഷണം ചെയ്യാന്‍ കഴിയുന്ന (ഫോര്‍മാറ്റ്) മാതൃകയിലായിരിക്കണം ചിത്രീകരിക്കേണ്ടത്.

2. തൊടുപുഴ, കട്ടപ്പന, ചെറുതോണി, അടിമാലി, നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളിലെ ജനത്തിരക്കുളള കേന്ദ്രങ്ങളില്‍ പന്തല്‍കെട്ടി ഫോട്ടോപ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് സ്‌ക്വയര്‍ഫീറ്റ് നിരക്കില്‍ തുക രേഖപ്പെടുത്തി ക്വട്ടേഷന്‍ സമര്‍പ്പിക്കണം.  

3. ജില്ലയിലെ പ്രധാനപ്പെട്ട 10 കേന്ദ്രങ്ങളില്‍ മൊബൈല്‍ ഡിസ്‌പ്ലെ യൂണിറ്റ് ഉപയോഗിച്ച് വികസന വീഡിയോ പ്രചരിപ്പിക്കുന്നതിന് സംവിധാനമുളളവര്‍ക്കും ക്വട്ടേഷന്‍ സമര്‍പ്പിക്കാം.

4. ഫോട്ടോപ്രദര്‍ശനം ഒരു കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്നതിനായോ ആറു കേന്ദ്രങ്ങളിലെ മൊത്തത്തിലുളളതോ ആയ നിരക്ക് രേഖപ്പെടുത്തി ക്വട്ടേഷന്‍ സമര്‍പ്പിക്കാം.

താല്‍പ്പര്യമുളളവര്‍ ജനുവരി 19നകം dio.idk@gmail.com എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. മൊബൈല്‍: 9496003211
 

date