ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നു
കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൈവകൃഷിലോക്കല്‍ ഗ്രൂപ്പുകള്‍ക്ക് ഫീല്‍ഡ്തലത്തില്‍മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, സാങ്കേതികസഹായങ്ങളും നല്‍കുന്നതിനായി ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ക്ക് പ്രീഡിഗ്രി, വി.എച്ച്.എസ്.സി അല്ലെങ്കില്‍ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും, അടിസ്ഥാന കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് പരിജ്ഞാനവും നിര്‍ബന്ധമാണ്. അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ അംഗമായിരിക്കണം. ജോലിചെയ്യുന്ന ദിവസത്തേക്ക് മാത്രമായി ദിവസം 250 രൂപ ഓണറേറിയയവൂം യഥാര്‍ത്ഥ യാത്രാബത്തയും അനുവദിക്കുന്നതാണ്. ചിന്നക്കനാല്‍, ശാന്തന്‍പാറ, മൂന്നാര്‍, മരിയാപുരം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലാണ് ഒഴിവുള്ളത്. താല്‍പര്യമുള്ള അപേക്ഷകര്‍ ജനുവരി 18ന് രാവിലെ 11 ന്് ഇടുക്കി കളക്‌ട്രേറ്റിലുള്ള കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, അയല്‍ക്കൂട്ട അംഗമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയും സഹിതം ഹാജരാകേണ്ടതാണ്.
- Log in to post comments