Skip to main content

ജില്ലയ്ക്ക് ഉണര്‍വേകി സംസ്ഥാന ബജറ്റ്

സംസ്ഥാന ബജറ്റില്‍ ജില്ലയിലെ പല സ്വപ്ന പദ്ധതികളും ഇടം പിടിച്ചു. പല പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയതോടൊപ്പം ചില പദ്ധതികള്‍ക്ക് ടോക്കണ്‍ തുകയും അനുവദിച്ചു. ബജറ്റില്‍ തുക വകയിരുത്തിയതും ടോക്കണ്‍ അനുവദിച്ചതുമായ പ്രധാന പദ്ധതികള്‍

മലപ്പുറം മണ്ഡലം

മലപ്പുറം മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ റബ്ബറൈസ് ചെയ്യുന്നതിന് 1.2 കോടി രൂപ അനുവദിച്ചു. നരിയാട്ടുപാറ - നെന്മിനി ചര്‍ച്ച്  റോഡ്, മോങ്ങം - തൃപ്പനച്ചി - കാവനൂര്‍ റോഡ്, പാറമ്മല്‍ - പറങ്കിമൂച്ചിക്കല്‍ റോഡ് എന്നിവക്ക് യഥാക്രമം 40 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.  ആനക്കയം പാലം പരിസരം സൗന്ദര്യവല്‍ക്കരണം, എടായിപ്പാലം ചെക്ക്ഡാം നിര്‍മ്മാണം എന്നീ പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചു.
17 റോഡുകള്‍ പുനരുദ്ധരിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു. മലപ്പുറം ചരിത്ര മ്യൂസിയം-സാംസ്‌കാരിക കേന്ദ്രം, പൂക്കോട്ടൂര്‍ - പുല്‍പ്പറ്റ - മൊറയൂര്‍ പഞ്ചായത്തുകളിലെ  സമഗ്ര കുടിവെള്ള പദ്ധതി, മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കംഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ടം, മലപ്പുറം മേല്‍മുറി കുടിവെള്ള പദ്ധതി, ഇരുമ്പുഴി കരുമാഞ്ചേരിപറമ്പ് കുടിവെള്ള പദ്ധതി, മലപ്പുറം ഗവഃ വനിതാ കോളേജ് കെട്ടിട നിര്‍മ്മാണം എന്നീ പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചു.

ടോക്കണ്‍ വ്യവസ്ഥയില്‍ മലപ്പുറം മണ്ഡലത്തില്‍
ഉള്‍പ്പെട്ട റോഡുകള്‍,

മൊറയൂര്‍ അരിമ്പ്ര പൂക്കോട്ടൂര്‍ റോഡ്, പാലക്കത്തോട്കൂട്ടാവില്‍ എളയൂര്‍ റോഡ് പാലക്കാട് മോങ്ങം റോഡ്, ഇരുമ്പുഴി മേല്‍മുറി റോഡ്, വള്ളുവമ്പ്രം  വളമംഗലം പൂക്കൊളത്തൂര്‍ റോഡ്, ആനക്കയം ഒറുവമ്പുറം റോഡ്, മൊറയൂര്‍ എടപ്പറമ്പ്   കിഴിശ്ശേരി റോഡ്, പള്ളിമുക്ക് കിഴിശ്ശേരി റോഡ്, മൊറയൂര്‍ ഒഴുകൂര്‍ എക്കാപ്പറമ്പ് റോഡ്, അത്താണിക്കല്‍ വെള്ളൂര്‍ ആലക്കാട് തടപ്പറമ്പ് റോഡ്, പുല്‍പ്പറ്റ യൂണിറ്റി കോളേജ് നറുകര റോഡ്, മുള്ളമ്പാറ കോണിക്കല്ല്ഇരുമ്പുഴി റോഡ്, മുണ്ടുപറമ്പ് ചെന്നത്ത് മാരിയാട് റോഡ്, വില്ലേജ്പടി ആരക്കോട് റോഡ്, ചെളൂര്‍  ചാപ്പനങ്ങാടി റോഡ്, അരിമ്പ്ര മുസ്ലിയാരങ്ങാടി റോഡ്, കുന്നിക്കല്‍  വളയക്കോട് റോഡ്

ബജറ്റില്‍ പെരിന്തല്‍മണ്ണ

ബജറ്റില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിന് ലഭിച്ചത് 1 കോടി 20 ലക്ഷം രൂപ. കാര്യവട്ടം-അലനല്ലൂര്‍ റോഡ് ബി.എം.ബി.സി ചെയ്ത് നവീകരിക്കുന്നതിനാണ് 1. 2കോടി രൂപ അനുവദിച്ചത്.

ബജറ്റില്‍ ടോക്കണ്‍ ലഭിച്ച പദ്ധതികള്‍:

താഴെക്കോട് -ആലിപ്പറമ്പ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന സി എ ആര്‍ ഡബ്ല്യൂഎസ് എസ്  കുടിവെള്ള പദ്ധതി, ചെറുകര-മുതുകുറുശ്ശി റോഡ് ബി.എം.ആന്‍ഡ് ബി.സി. ചെയത് നവീകരണം, പാലക്കാട്-പെരിന്തല്‍മണ്ണ റോഡ് നവീകരണം കി.മീ.48/880 മുതല്‍ 58/540 വരെ, പുലാമന്തോള്‍-കുളത്തൂര്‍ റോഡ് നവീകരണം കി.മീ.0/000 മുതല്‍ 6/960 വരെബി.എംആന്‍ഡ് ബി.സി. ചെയ്ത് നവീകരണം, ജി.എല്‍.പി.എസ്. തേലക്കാട്, വെട്ടത്തൂര്‍, കെട്ടിട നിര്‍മ്മാണം, 55 മൈല്‍ -തെയ്യോട്ടുചിറ റോഡ് ബി.എം. ആന്‍ഡ് ബി.സി.ചെയ്ത് നവീകരണം, വട്ടപ്പറമ്പ്- പാറക്കണ്ണി വില്ലേജ് റോഡ് ബി.എം.& ബി.സി.ചെയ്യല്‍,
  പെരിന്തല്‍മണ്ണ പി.ഡബ്ല്യ.ഡി.കെട്ടിട സമുച്ചയം, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി കെട്ടിട സമുച്ചയം, വെട്ടത്തൂര്‍ പഞ്ചായത്ത് കെട്ടിടം, എം. ജി.എല്‍ .പി.എസ്. പുത്തന്‍പള്ളി മേലാറ്റൂര്‍  കെട്ടിട നിര്‍മ്മാണം, ജി.എല്‍.പി.സ്‌കൂള്‍ തൂത കെട്ടിട നിര്‍മ്മാണം, വുമണ്‍സ് ഐ.റ്റി.ഐ. താഴെക്കോട്, തൂതപ്പുഴയ്ക്ക് കുറുകെ കാളിക്കടവ് പാലം നിര്‍മ്മാണം, തൂതപ്പുഴയ്ക്ക് കുറുകെ ഏലംകുളം -മട്ടായ- പറയന്‍ തുരുത്ത് പാലം നിര്‍മ്മാണം, ചെറുകര റയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം,  താഴേക്കോട് ആലിപ്പറമ്പ് പഞ്ചായത്ത് കുടിവെള്ള പദ്ധതിക്ക് സമീപം തൂതപ്പുഴയ്ക്ക് കുറുകെ തൂതയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം, മേലാറ്റൂര്‍ പഞ്ചായത്തില്‍ മണിയാണീരിക്കടവ് പാലത്തിനു താഴെ കല്ലടയില്‍ ചെക്ക് നിര്‍മ്മാണം, മേലാറ്റൂര്‍ പഞ്ചായത്തിലെ ഉച്ചാരക്കടവ് പാലത്തിന്  സമീപം തടയണ നിര്‍മ്മാണം

ബജറ്റില്‍ വണ്ടൂര്‍

തൃക്കലങ്ങോട് - വണ്ടൂര്‍ - കാളികാവ് റോഡ് അഭിവൃദ്ധിപ്പെടുത്തലിന് 60 ലക്ഷവും നടുവത്ത് - വടക്കുംപാടം റോഡ് പുനരുദ്ധാരണത്തിന് 40 ലക്ഷവും ബജറ്റില്‍ അനുവദിച്ചു. 

ടോക്കണ്‍ അനുവദിച്ച പ്രവൃത്തികള്‍

  പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് അപ്രോച്ച് റോഡ് പുനര്‍നിര്‍മ്മാണം, വണ്ടൂര്‍ ടൗണ്‍ നവീകരണവും സ്ഥലം ഏറ്റെടുക്കലും, കരുവാരകുണ്ട് -കുട്ടത്തി - നീലാഞ്ചേരി -കാളികാവ് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍,  തിരുവാലി - ഹൈസ്‌കൂള്‍പടി - മേപ്പാടം - മമ്പാട് -പി.എച്ച്.സി. റോഡ് അഭിവൃദ്ധിപ്പെടുത്തല്‍, വണ്ടൂര്‍ റസ്റ്റ് ഹൗസിന് പുതിയ കെട്ടിടനിര്‍മ്മാണം, കൂളിപ്പറമ്പ് - കൂരാട് പള്ളിപ്പടി - മമ്പാട്ട് മൂല റോഡ് പുനരുദ്ധാരണം, വണ്ടൂര്‍ ബൈപ്പാസ് റോഡ് രണ്ടാംഘട്ടം നിര്‍മ്മാണം (ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ), തുവ്വൂരില്‍ ഒലിപ്പുഴയ്ക്ക് കുറുകെ മാതോത്ത് പാലം നിര്‍മ്മാണം, കാളികാവ് പുഴയ്ക്ക് കുറുകെ മുത്തന്‍തണ്ട് പാലം നിര്‍മ്മാണം, ചോക്കാട് പുഴയ്ക്ക് കുറുകെ പന്നിക്കോട്ടുമുണ്ട് പാലം പുനര്‍നിര്‍മ്മാണം, 40 സെന്റ് ടി.കെ. കോളനി റോഡില്‍ കോട്ടപ്പുഴയ്ക്ക് കുറുകെ പാലം, കോട്ടപ്പുഴയ്ക്ക് കുറുകെ പരുത്തിപ്പറ്റ - പരിയങ്ങാട് പാലം പുനര്‍നിര്‍മ്മാണം, നീലാഞ്ചേരി - ചെങ്കോട് പാലം നിര്‍മ്മാണം, വണ്ടൂരില്‍ ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിര്‍മ്മാണം - രണ്ടാം ഘട്ടം, വണ്ടൂര്‍ പിഡബ്ല്യുഡി കോംപ്ലക്‌സ് നിര്‍മ്മാണം,  തൃക്കെക്കുത്ത് - കാഞ്ഞിരംപാടം - കാപ്പില്‍ റോഡ് നിര്‍മാണം, മരുതംകാട് കണിയാംപൊട്ടി പാലം നിര്‍മ്മാണം, തുവൂര്‍ തണ്ടുങ്ങല്‍ പാലം നിര്‍മ്മാണം.

വള്ളിക്കുന്ന് മണ്ഡലം

ഫയര്‍ സ്റ്റേഷനും റസ്റ്റ്ഹൗസും തേഞ്ഞിപ്പലത്ത് മിനി സിവില്‍ സ്റ്റേഷനും  പരിഗണനയില്‍, ചേലേമ്പ്ര പുല്ലിപ്പുഴയില്‍ പുതിയ സാള്‍ട്ട് എക്‌സ്‌ക്ലൂഷന്‍ ചെക്ക്ഡാമിന് ഒരു കോടി

 വള്ളിക്കുന്ന് മണ്ഡലത്തിലെ മറ്റ് പദ്ധതികള്‍

മൂന്നിയൂര്‍, ചേലേമ്പ്ര, പെരുവളളൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളില്‍ കുടിവെളള പദ്ധതി നവീകരണം, തേഞ്ഞിപ്പലം ആസ്ഥാനമായി ഫയര്‍ സ്റ്റേഷന്‍, സര്‍വ്വ കലാശാലയില്‍ സ്‌പോര്‍ട്‌സ് ഹബ്ബ്, മൂന്നിയൂര്‍, പെരുവള്ളൂര്‍ കേന്ദ്രീകരിച്ച്  ഫൂട്‌ബോള്‍  പരിശീലന കേന്ദ്രങ്ങള്‍, തേഞ്ഞിപ്പലം കേന്ദ്രീകരിച്ച് വയോജന പരിപാലനകേന്ദ്രം, മൂന്നിയൂര്‍ വില്ലേജ് വിഭജിച്ച് മൂന്നിയൂര്‍, വെളിമുക്ക് എന്നീ വില്ലേജുകളായും, പളളിക്കല്‍ വില്ലേജ് വിഭജിച്ച് കരിപ്പൂര്‍, പളളിക്കല്‍  വില്ലേജുകളായി മാറ്റുക, മണ്ണട്ടാംപാറ അണക്കെട്ട് നവീകരണം, വളളിക്കുന്ന് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, വളളിക്കുന്ന് ,അരിയല്ലൂര്‍ വില്ലേജുകളെ ബന്ധിപ്പിക്കുന്ന മുദിയം പാലം നിര്‍മാണം, ഇരുമ്പോത്തിങ്ങല്‍ പാലം നിര്‍മാണം, തേഞ്ഞിപ്പലത്ത് മിനി സിവില്‍ സ്റ്റേഷന്‍, വെയ്‌സ് ആന്റ് അമിനിറ്റീസ് സെന്റര്‍, ഇരുമ്പോത്തിങ്ങല്‍ക്കടവ് പാലം, ചേലേമ്പ്ര പുല്ലിപ്പുഴക്ക് കുറുകെ മുനമ്പക്കടവ് പാലം നിര്‍മാണം, പുല്ലിപ്പുഴയില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ സാള്‍ട്ട് എക  ്‌സ്‌ക്ലൂഷന്‍ ചെക്ക്ഡാം നിര്‍മാണം, ആനങ്ങാടി റെയില്‍വേ മേല്‍പാലം നിര്‍മാണം, കടക്കാട്ടുപാറ  റഗുലേറ്റര്‍  നിര്‍മാണം, ആനങ്ങാടി ഫിഷ് ലാന്റിങ് സെന്ററിനോട് ചേര്‍ന്ന് മിനിഹാര്‍ബര്‍ നിര്‍മാണം, തിരൂര്‍-കടലുണ്ടി റോഡ്, കടലുണ്ടി-ചെട്ട്യര്‍മാട് റോഡ്, കോട്ടക്കടവ് അപ്രോച്ച് റോഡ്, ചേളാരി-പരപ്പനങ്ങാടി റോഡ്, ചേളാരി -ഒളകര-പെരുവള്ളൂര്‍ റോഡ്, ഇരുമ്പോത്തിങ്ങല്‍-കൂട്ടുമൂച്ചി-അത്താണിക്കല്‍ റോഡ്, തയ്യിലപ്പടി-ഇരുന്‍ പോത്തിങ്ങല്‍ റോഡ,് കൊടക്കാട്-വളളിക്കുന്ന് റെയില്‍ വേ സ്റ്റേഷന്‍ റോഡ്, മുട്ടിച്ചിറ-കാര്യാട് റോഡ്, തിരൂരങ്ങാടി-മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി-പാറക്കടവ് റോഡ്, യൂനിവഴ്സിറ്റി-പറമ്പില്‍ പീടിക റോഡ്, ഇടിമുഴിക്കല്‍-അഗ്രാശാല-പാറക്കടവ് റീച്ച് വണ്‍  റോഡ്, ഇടിമുഴിക്കല്‍-അഗ്രാശാല-പാറക്കടവ് റീച്ച് റ്റു റോഡ് കാക്കഞ്ചീരി-കൊട്ടപ്പുറം റോഡ്, കോഹിനൂര്‍-പുത്തൂര്‍പളളിക്കല്‍-കുമ്മിണിപ്പറമ്പ്-തറയിട്ടാല്‍ റോഡ്, ഡൈവര്‍ഷന്‍് റോഡ് -കൊണ്ടോട്ടി - റോഡ്  നവീകരണം, മൂന്നിയൂര്‍ പുഴയോര ടൂറിസം പദ്ധതി, തേഞ്ഞിപ്പലം പുഴയോര ടൂറിസം പദ്ധതി, വളളിക്കുന്ന് പുഴയോര ടൂറിസം പദ്ധതി, ചേലേമ്പ്ര പുഴയോര ടൂറിസം പദ്ധതി,  -നെറുങ്കൈതക്കോട്ട ക്ഷേത്രം പില്‍ഗ്രിം ടൂറിസം പദ്ധതി,
പെരുവളളൂര്‍ സിഎച്ച്സി യിലേക്ക് ആവശ്യമായ തസ്തിക നിര്‍ണ്ണയം, പളളിക്കല്‍ പി.എച്ച്.സി സി.എച്ച്.സിയാക്കി ഉയര്‍ത്തലും ആവശ്യമായ തസ്തിക നിര്‍ണ്ണയവും, പെരുവളളൂര്‍ സി.എച്ച്.സി,മൂന്നിയൂര്‍ എഫ്.എച്ച്.സി, തേഞ്ഞിപ്പലം എഫ്.എച്ച്.സി, അത്താണിക്കല്‍ ഫ്.എച്ച്.സി, ചേലേമ്പ്ര എഫ്.എച്ച്.സി, പളളിക്കല്‍ പി.എച്ച്.സി, കടലുണ്ടി നഗരം പി.എച്ച്.സി എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനം, വെളിമുക്ക് ആയുര്‍വേദ ആശുപത്രി,പെരുവളളൂര്‍ ആയുര്‍ വേദ ആശുപത്രി, ചേലേമ്പ്ര  ആയുര്‍വേദ ആശുപത്രി, കൊടക്കാട് ആയുര്‍വേദ ആശുപത്രി എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനം,
യൂനിവേഴ്സിറ്റി-കടക്കാട്ടുപാറ-ഒലിപ്രംകടവ്-മുക്കത്ത്ക്കടവ് റോഡ്,  വളളിക്കുന്ന് ടിപ്പുസുല്‍ത്താന്‍ റോഡ്, കണ്ണംവെട്ടിക്കാവ് -പുത്തൂപാടം-ഐക്കരപ്പടി-കാക്കഞ്ചേരി റോഡ് എന്നിവയുടെ പുനരുദ്ധാരണം, അത്താണിക്കല്‍ ജങ്ഷന്‍, ആനങ്ങാടി ജങ്ഷന്‍, കൂട്ടുമൂച്ചി ജംങഷന്‍്, തയ്യിലക്കടവ് ജംങഷന്‍, മുട്ടിച്ചിറ ജംങഷന്‍,പറമ്പില്‍ പീടിക ജങ്ഷന്‍, പളളിക്കല്‍ ജങ്ഷന്‍, കരുവാംങ്കല്ല് ജങ്ഷന്‍ നവീകരണവും ബ്യൂട്ടിഫിക്കേഷനും, കരിപ്പൂര്‍ എയര്‍പോര്‍ട്ട് പാക്കേജ് (എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട ഗ്രാമീണ റോഡുകള്‍ ബി.എം. ആന്റ് ബിസി ചെയ്ത് നവീകരിക്കല്‍)
കടലുണ്ടിപ്പുഴ, പുല്ലിപ്പുഴ, ബാലാതിരുത്തി എന്നിവയുടെ പാര്‍ശ്വ ഭിത്തി കെട്ടി സംരക്ഷിക്കല്‍, വളളിക്കുന്ന് പഞ്ചായത്തിലെ വിവിധ തോടുകള്‍, തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവളളൂര്‍ പഞ്ചായത്തുകളിലെ കിഴക്കന്തോട്, മൂന്നിയൂര്‍ പഞ്ചായത്തിലെ മാന്തോട്, ചെര്‍ന്നൂര് ചാലി, പാപ്പന്നൂര്‍ ചാലി, ചേലേമ്പ്ര പഞ്ചായത്തിലെ കൊപ്രതോട്, മൂന്നുതോട്, പളളിക്കല്‍ പഞ്ചായത്തിലെ വിവിധ തോടുകള്‍ എന്നിവയുടെ സംരക്ഷണവും പുനരുദ്ധാരണവും
പെരുവളളൂര്‍, ഒളകര ജി.എല്‍.പി സ്‌കൂള്‍, കരിപ്പൂര്‍, ജിഎല്‍പി സ്‌കൂള്‍, കുമ്മിണിപ്പറമ്പ് ജി.എല്‍പി സ്‌കൂള്‍, കൂമണ്ണ ജി.എല്‍പി സ്‌കൂള്‍,തേഞ്ഞിപ്പലം, കൊയപ്പ  എന്നിവയുട അടിസ്ഥാന സൗകര്യ വികസനം, ദേശീയ പാതക്കരികില്‍ കോഹിനൂരില്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസ് നിര്‍മാണം, ആനങ്ങാടി മിനി ഹാര്‍ബര്‍ നിര്‍മാണം, തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനും കോട്ടേഴ്‌സ് നിര്‍മാണം എന്നിവകളാണ് ടോക്കണ്‍ പ്രൊവിഷനില്‍  ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയത്.

തിരൂരങ്ങാടിക്ക് ബജറ്റില്‍ 61 കോടിയുടെ പദ്ധതികള്‍

സംസ്ഥാനത്ത് നിര്‍മിക്കുന്ന 36 റയില്‍വേ മേല്‍പ്പാലങ്ങളില്‍ ചിറമംഗലം റെയില്‍വേ മേല്‍പ്പാലം ഇടം പിടിച്ചു. പരപ്പനങ്ങാടി ചീര്‍പ്പിങ്ങള്‍ സയന്‍സ് പാര്‍ക്കിന്റെ   രണ്ടാം ഘട്ടനിര്‍മ്മാണത്തിന് 20 കോടി രൂപയും എടരിക്കോട്, തെന്നല പെരുമ്പുഴ തോട് നവീകരണം 5 കോടി രൂപയും അനുവദിച്ചു.
തെന്നല പഞ്ചായത്ത് മടക്കപ്പടം കാപ്പ് ജല സേചന പദ്ധതി 2 കോടി, പെരുമണ്ണ ക്ലാരികുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിര്‍മാണം 5 കോടി, വെഞ്ചാലി കാപ്പ് പദ്ധതി 5 കോടി, പരപ്പനങ്ങാടി ടിപ്പു സുല്‍ത്താന്‍ റോഡ് നവീകരണം 2 കോടി, തിരൂരങ്ങാടി താലൂക് ആസ്പത്രി മലിന ജല ശുദ്ധീകരണ പ്ലാന്റ് 2.5 കോടി, ഉള്ളനം കുടിവെള്ള പദ്ധതി  15 കോടി, പാറക്കടവ് പാലം പുനര്‍നിര്‍മാണം 10 കോടി, പൂരപ്പുഴ റഗുലേറ്റര്‍ കം ബ്രിഡ്ജ് പുനര്‍ നിര്‍മാണം 30 കോടി, തിരൂരങ്ങാടി പൈതൃക മ്യുസിയം  നിര്‍മാണം 5 കോടി, മോര്യ കാപ്പ് ജല സേചന പദ്ധതി 5 കോടി, പരപ്പനങ്ങാടി സദ്ദാം ബീച്ച്, ആവിയില്‍ ബീച്ച്, പുത്തന്‍ കടപ്പുറം, ഒട്ടുമ്മല്‍, ചപ്പപടി, ആലുങ്ങള്‍, ആലുങ്ങള്‍ ഫിഷ് ലാന്റിംഗ് സെന്റര്‍, തൈളപ്പില്‍ എന്നിവിടങ്ങളില്‍ കടല്‍ ഭിത്തി നിര്‍മാണം 5 കോടി, വെഞ്ചാലി എക്‌സ്പ്രസ്സ് കനാല്‍ നിര്‍മാണം 5 കോടി, വെഞ്ചാലി വലിയ തോട് നവീകരണവും തടയണ നിര്‍മാണവും 10 കോടി, തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മാണം 5 കോടി, ചെമ്മാട് റസ്റ്റ് ഹൗസ് നവീകരണം 4 കോടി, നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി 60 കോടി, എടരികോട് പറപ്പൂര്‍ റോഡ് നവീകരണം 4 കോടി, കാളംതിരുത്തി പൂകുലങ്ങര പാലം നിര്‍മാണം 15 കോടി, പരപ്പനങ്ങാടി എല്‍.ബി.എസ് ഐ.ഐ.എസ്.ടി സ്ഥലം ഏറ്റെടുക്കലും കെട്ടിട നിര്‍മാണവും 30 കോടി, പരപ്പനങ്ങാടി ചെമ്മലപ്പാറ പൂരപ്പറമ്പ്  പാലം നിര്‍മ്മാണം 20 കോടി, എടരിക്കോട് പുതുപ്പറമ്പ്  വേങ്ങര റോഡ് നവീകരണം 2 കോടി, പരപ്പനങ്ങാടി ന്യൂക്കട്ട് വാട്ടര്‍ സ്റ്റോറേജ് പദ്ധതിയും റെഗുലെറ്റര്‍ പുനര്‍നിര്‍മ്മാണവും 100 കോടി രൂപ എന്നിവയ്ക്കും ബജറ്റില്‍ പരിഗണനയുണ്ട്.

ബജറ്റില്‍ മങ്കട സി.എച്ച്.സിക്ക് 5 കോടി 

സംസ്ഥാന ബജറ്റില്‍ മങ്കട സി.എച്ച്.സിക്ക് മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള  പദ്ധതിക്ക് 5 കോടി രൂപ അനുവദിച്ചു. കൂടാതെ ബജറ്റ് ടോക്കണ്‍ പ്രൊവിഷനായി പ്രസ്തുത പദ്ധതിക്ക് ഒരു കോടിയും അനുവദിച്ചിട്ടുണ്ട്.

ബജറ്റില്‍ ടോക്കണ്‍ ലഭിച്ച പദ്ധതികള്‍:

പാങ്ങ് ചേണ്ടി വളാഞ്ചേരി റോഡില്‍ ചേണ്ടി മുതല്‍ മില്ലുംപടി വരെ ബിഎം ബിസി ചെയ്ത് പൂര്‍ത്തീകരണം, പുഴക്കാട്ടിരി, അങ്ങാടിപ്പുറം, വലമ്പൂര്‍, കുറുവ, വടക്കാങ്ങര, മങ്കട,കൂട്ടിലങ്ങാടി എന്നീ വില്ലേജ് ഓഫീസുകള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന്  5  കോടി തിരൂര്‍ക്കാട് ആനക്കയം റോഡ് പുനരുദ്ധാരണം, പോത്ത്കുണ്ട്  ജി.എല്‍.പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം, വള്ളിക്കാപ്പറ്റപാലം നിര്‍മ്മാണം, വെള്ളില ചോഴിപാലം  നിര്‍മ്മാണം,
മങ്കട മണ്ഡലത്തിലെ  ഗ്രാമീണ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കല്‍, കൊളത്തൂര്‍ തെക്കേക്കര എടയൂര്‍ റോഡ് നവീകരണം, പാങ്ങ്  ഭാസ്‌കരന്‍പടി - കൊളത്തൂര്‍ റോഡ് ബിഎം ബിസി ചെയ്ത് നവീകരിക്കല്‍, ചൊവ്വാണ ജി.എല്‍.പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം, മങ്കട -കൂട്ടില്‍ -പട്ടിക്കാട് റോഡ് നവീകരണം       (രണ്ടാം ഘട്ടം ), മണ്ഡലത്തിലെ  പ്രധാന ടൗണുകള്‍ വീതികൂട്ടി  സൗന്ദര്യവല്‍ക്കരണം (മങ്കട  ടൗണ്‍ മുതല്‍ പാലക്കത്തടം വരെ ഫുട ്പാത്ത് നിര്‍മ്മാണവും സൗന്ദര്യവല്‍ക്കരണവും, കൂട്ടിലങ്ങാടി ടൗണ്‍ നവീകരണം, കുറുപ്പത്താല്‍ ജംഗ്ഷന്‍ നവീകരണം, വേരുംപുലാക്കല്‍ ജംഗ്ഷന്‍ നവീകരണം, കൊളത്തൂര്‍ സ്റ്റേഷന്‍ പടി, വെങ്ങാട് ജംഗ്ഷന്‍ ചെറുകുളമ്പ് സ്‌കൂള്‍ പരിസരം, വള്ളിക്കാപറ്റ ടൗണ്‍, അങ്ങാടിപ്പുറം വളാഞ്ചേരി റോഡ്, തിരൂര്‍ക്കാട് കോഴിക്കോട് റോഡില്‍ ഫൂട് പാത്ത്, പടപ്പറമ്പ് മൂച്ചിക്കല്‍ ജംഗ്ഷന്‍, കൊളത്തൂര്‍ പുന്നക്കാട് റോഡ് ജംഗ്ഷന്‍ (കോളേജ് റോഡ് ജംഗ്ഷന്‍)
ചേണ്ടി ടൗണ്‍ മലപ്പുറം പൂക്കാട്ടിരി ലിങ്ക് റോഡില്‍ ഭാസ്‌കരന്‍പടി ജംഗ്ഷന്‍  എന്നിവ നവീകരിക്കല്‍.
നടപ്പാതകള്‍  നവീകരിക്കല്‍

ഏലച്ചോല മണ്ണാര്‍മ്പ്  റോഡ്, കൊളത്തൂര്‍ മലപ്പുറം റോഡില്‍ എരുമത്തടം മുതല്‍ മൂച്ചിക്കല്‍ വരെ മങ്കട നാടിപ്പാറ നിര്‍ദിഷ്ട ഐ.ടി.ഐ ക്ക് സമീപം മങ്കട മക്കരപ്പറമ്പ് റോഡ്, നാറാണത്ത് ചുള്ളിക്കോട് റോഡില്‍ കാറ്റാടി പാടം ചട്ടിപ്പറമ്പ് ഉമ്മത്തൂര്‍ റോഡില്‍ നടപ്പാത രാമപുരം കടുങ്ങപുരം റോഡില്‍  നടപ്പാത മൂര്‍ക്കനാട് പഞ്ചായത്തില്‍ എല്‍.പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കൂള്‍ അനുവദിക്കല്‍,  മങ്കട തോട് നവീകരണം ചെറുകിട ജലസേചന വകുപ്പ്   20 കോടി
പുഴക്കാട്ടിരി പഞ്ചായത്തിലെ ചെറുപുഴക്ക് കുറുകെ  രാമപുരം 38 പുഴക്കാട്ടിരി പുത്തനങ്ങാടി ചെറുകര  പി.ഡബ്യൂ.ഡി റോഡില്‍ ഉടുമ്പനാശ്ശേരി പാലം നവീകരണം

മണ്ഡലത്തിലെ മങ്കട, മക്കരപ്പറമ്പ്, കുറുവ, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂര്‍ക്കനാട് പഞ്ചായത്തുകളില്‍ മൂര്‍ക്കനാട്കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് ലയില്‍ നീട്ടല്‍ 5 കോടി. അങ്ങാടിപ്പുറം ചെറുകുളമ്പ് റോഡ് നവീകരണം മങ്കട നിയോജകമണ്ഡലത്തില്‍ ഹോമിയോപ്പതി ആശുപത്രി നിര്‍മ്മാണം എന്നിവയാണ് ബജറ്റില്‍ ഉള്‍പ്പെട്ടത്. 

  മഞ്ചേരി    മണ്ഡലം 

 
മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ ഭാഗമായി നഴ്‌സിംസിംഗ് കോളേജ് അനുവദിച്ചതാണ് ഇത്തവണത്തെ ബജറ്റില്‍ മഞ്ചേരിക്ക് എടുത്ത് പറയാവുന്ന നേട്ടം. ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, റവന്യൂ ബ്ലോക്ക് എന്നിവയ്ക്ക് ടോക്കണ്‍ തുക അനുവദിച്ചിട്ടുണ്ട്.
കൂടാതെ എടപ്പറ്റ പഞ്ചായത്തിലെ ആഞ്ഞിലങ്ങാടി -എപ്പിക്കാട് റോഡിന് 80 ലക്ഷം രൂപ അരിക്കണ്ടം പാക്ക് - നെന്‍മിനിറോഡ് 40 ലക്ഷം, എടപറ്റ ചിറയക്കോട് പാലം 1.60 കോടി എന്നിങ്ങനെയാണ് ബജറ്റില്‍ മഞ്ചേരി മണ്ഡലത്തിനായി പ്രഖ്യപിച്ചിട്ടുള്ളത്.

തവനൂര്‍ മണ്ഡലത്തില്‍ വിവിധ  വികസന പദ്ധതികള്‍ക്കായി 231.5 കോടി

1)  തൃപ്രങ്ങോട്-പുറത്തൂര്‍-മംഗലം പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി - രണ്ടാംഘട്ട പ്രവൃത്തി (100 കോടി)
2) തവനൂര്‍ കേളപ്പജി ഗവ. കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയം (8 കോടി)
3) ഗവ. കോളേജ് തവനൂര്‍- കെട്ടിടനിര്‍മ്മാണം രണ്ടാം ഘട്ടം (10 കോടി)
4) കാവിലക്കാട് ടൗണ്‍ നായര്‍ തോട് പാലം പുനര്‍നിര്‍മ്മാണം (20 കോടി)
5) കരാറ്റ് കടവ് പാലം നിര്‍മ്മാണം (25 കോടി)

6) തൃപ്രങ്ങോട് ജഒഇ കെട്ടിടനിര്‍മ്മാണം (3 കോടി)
7) എടപ്പാള്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം (8കോടി)
8 )പുറത്തൂര്‍ പുത്തന്‍വീട്ടില്‍ വിസി സി കം ബ്രിഡ്ജ്‌നിര്‍മ്മാണം ( 6 കോടി)
9 ) തൃപ്രങ്ങോട് മിനി സ്റ്റേഡിയം നിര്‍മ്മാണം (8 കോടി)
10) കൂട്ടായി -പടിഞ്ഞാറേക്കര ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ നിര്‍മ്മാണം
(10 കോടി)
11) തൃക്കണാപുരം സി.എച്ച്.സി. കെട്ടിടനിര്‍മ്മാണം (2 കോടി)
12) കമ്മുക്ക് ലിഫ്റ്റ് ഇറിഗേഷനില്‍ നിന്നും വെള്ളാട്ടുപാടം വരെ ജലസേചന
   പദ്ധതി നടപ്പാക്കാന്‍ (3കോടി)
13) വട്ടക്കുളം പി.എച്ച്.സി. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടനിര്‍മ്മാണം (2 കോടി)
14) പുറത്തൂര്‍  സി.എച്ച്.സി കോട്ടേഴ്‌സ് പുനരുദ്ധാരണം (2 കോടി)
15 ജി.യു.പി.സ്‌കൂള്‍, പോത്തന്നൂര്‍ കെട്ടിടനിര്‍മ്മാണം (2 കോടി)
16) ജി.എം.എല്‍.പി. സ്‌കൂള്‍, കൂട്ടായി സൗത്ത് കെട്ടിടനിര്‍മ്മാണം (2 കോടി)
17) ജി എച്ച് എസ്.എസ് പുറത്തൂര്‍ ഗ്രൗണ് നവീകരണം ( 2 കോടി)
18 ) തവനൂര്‍ തൃക്കണാപുരം മദിരശ്ശേരി കനാല്‍ നവീകരണ പ്രവൃത്തി  (8  കോടി)
19 )ജി എല്‍ പി.സ്‌കൂള്‍ മറവഞ്ചേരി കെട്ടിട നിര്‍മ്മാണം (2 രണ്ട് കോടി)
20 ) ജി യുപി സ്‌കൂള്‍ വെള്ളാഞ്ചേരി കെട്ടിട നിര്‍മ്മാണം (2 കോടി)
21) തവനൂര്‍ പഞ്ചായത്തില്‍ ചേകന്നൂര്‍ കായല്‍ തോടിന് കുറുകെ കരുവാമ്പാ
   ട്ട് കായല്‍ താഴം ലോക്ക് കം ബ്രിഡ്ജിന്റെ പുനരുദ്ധാരണം (1.5 കോടി)
22 ) തവനൂര്‍ പഞ്ചായത്തിലെ തവനൂര്‍ ലിഫ്റ്റ് ഇറി ഗേഷന്‍ സ്‌കീം മെയിന്‍    ക നാല്‍ പുനരുദ്ധാരണം (1 കോടി)

23) ജി എം എല്‍ പി സ്‌കൂള്‍ കുട്ടായി സൗത്ത് കെട്ടിട നിര്‍മ്മാണം (2 കോടി)
24) പുറത്തൂര്‍ മുരിക്കിന്‍ മാട് ദീപ് സംരക്ഷണവും സൗന്ദര്യവല്‍ക്കരണവും (2 കോടി)

നിലമ്പൂര്‍ മണ്ഡലം

സംസ്ഥാന ബജറ്റില്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തിന് നേട്ടം. എടക്കര ബൈപ്പാസ് നിര്‍മ്മാണത്തിന്  4 കോടിയും നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിന് ലാബും കെട്ടിടവും നിര്‍മിക്കാനായി 2 കോടിയും ബജറ്റില്‍ അനുവദിച്ചു. എടക്കര ശങ്കരംകുളം പാലേമാട് റോഡിന് 6 കോടിയും എടക്കര ഗവ. ആയുര്‍വേദ ആശുപത്രി സമഗ്ര വികസനം 2.5 കോടിയുംമുണ്ടേരി വിത്തുകൃഷിത്തോട്ടം വികസനത്തിനായി 1 കോടിയും ബജറ്റില്‍ ഉള്‍പ്പെടുത്തി.

ടോക്കണ്‍ അനുവദിച്ച പ്രവൃത്തികള്‍ 

പാതാര്‍ അകമ്പാടം റോഡ് 9 കോടി,നിലമ്പൂരില്‍ ഇ.കെ. അയമു സ്മാരക മന്ദിരത്തിന് 1 കോടി, ചുള്ളിയോട് പാട്ടക്കരിമ്പ് റോഡ് 3 കോടി,നിലമ്പൂര്‍ ഫയര്‍‌സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം 5 കോടി, നിലമ്പൂര്‍ മുന്‍സിഫ് കോടതി കെട്ടിട സമുച്ചയ നിര്‍മ്മാണം 10 കോടി, അമരമ്പലം പി.എച്ച്.സി. കെട്ടിട നിര്‍മ്മാണം 1 കോടി, ചുങ്കത്തറ, എടക്കര, പോത്തുകല്‍, വഴിക്കടവ് സമഗ്ര കുടിവെള്ള പദ്ധതി 50 കോടി, നിലമ്പൂര്‍ നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി രണ്ടാംഘട്ടം 10 കോടി കരിമ്പുഴ പാലം മുതല്‍ മുട്ടിക്കടവ് വരെ നാലുവരിപ്പാത 4 കോടി, എനാന്തിപ്പാലം പുനര്‍നിര്‍മ്മാണം 1 കോടി,വടപുറം പാലം മുതല്‍ വഴിക്കടവ് വരെ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ 30 കോടി,പോത്തുകല്‍ ഇരുട്ടുകുത്തി ആദിവാസി കോളനിയിലേക്ക് സബ്‌മേഴ്‌സിബിള്‍ പാലം 4 കോടി,വഴിക്കടവ് അളയ്ക്കല്‍ പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലേക്ക് സബ്‌മേഴ്‌സിബിള്‍ പാലം 4 കോടി,പോത്തുകല്‍ ശാന്തിഗ്രാം സബ്‌മേഴ്‌സിബിള്‍ പാലം 8 കോടി,കരുളായി ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍ 2 കോടി, കരിമ്പുഴ മുതല്‍ വടപുറം പാലം വരെ നിലമ്പൂര്‍ ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍ 6 കോടി,അമരമ്പലം, കരുളായി, മൂത്തേടം സമഗ്ര കുടിവെള്ള പദ്ധതി 30 കോടി

ഏറനാട് മണ്ഡലം

ഏറനാട് മണ്ഡലത്തില്‍ അകമ്പാടം-പാതാര്‍ റോഡ് നവീകരിക്കുന്നതിന് ഒരു കോടി അനുവദിച്ചു. എടവണ്ണ പഞ്ചായത്തില്‍ ചാലിയാറിനു കുറുകെ ഒതായി ആര്യന്തൊടിക പാലം, മൂഴിക്കല്‍ തോടിന് കുറുകെ റഗുലേററര്‍ നിര്‍മാണം,  ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് വഴിക്കടവ് ചെറുപുഴക്ക് കുറുകെ വി സി ബി കം ബ്രിഡ്ജ്,
ചാലിയാറില്‍ കീഴുപറമ്പ് മുറിഞ്ഞമാട് ടൂറിസം സര്‍ക്യൂട്ട്,
 കാവനൂര്‍ തൃപ്പനച്ചി മോങ്ങം റോഡില്‍ പുനരുദ്ധാരണം, വടക്കുംമുറി- തോട്ടുമുക്കം റോഡ്  പുനരുദ്ധാരണം, തൃക്കളയുര്‍- കല്ലായി റോഡ് പുനരുദ്ധാരണം, അരീക്കാട് എം എസ് പി ക്യാമ്പ് റോഡ് പുനരുദ്ധാരണം, തറയിട്ടാല്‍ - കാക്കത്തോട് - കാവനൂര്‍ റോഡ് പുനരുദ്ധാരണം,  - പൂക്കോട്ടുചോല - മാതക്കോട്-പുളിയക്കോട് റോഡ് പുനരുദ്ധാരണം, അരീക്കാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട നിര്‍മാണം, കാവനൂര്‍ - വടക്കുംമല -കാരാപറമ്പ് റോഡ് പുനരുദ്ധാരണം, കറ്റൂളി -എടക്കണ്ടിപ്പൊറ്റ -പന്നിക്കോട് റോഡ് പുനരുദ്ധാരണം, ഒതായി - പുള്ളിയില്‍ പാറ - കിഴക്കേ ചാത്തല്ലൂര്‍ - പടിഞ്ഞാറേ ചാത്തല്ലൂര്‍ റോഡ് പുനരുദ്ധാരണം, കുഴിമണ്ണ പഞ്ചായത്തിലെ ടീച്ചര്‍ പടി - മുതുവല്ലൂര്‍ റോഡ്,  ചെരണി - പന്നിപ്പാറ റോഡില്‍ തുവ്വക്കാട് പാലം, അരിക്കോട് ഗവ.ഐ.ടി.ഐ. ഓഡിറ്റോറിയം നിര്‍മ്മാണം,  ചാലിയാര്‍ പഞ്ചായത്തില്‍ പലകത്തോട് പാലം, കാത്തിരപ്പുഴ - ചെമ്പിത്തോട് മുക്ക് കടവ് പാലം, പലകത്തോട് -കൂട്ടവില്‍ -എലയൂര്‍ റോഡ്

ബജറ്റില്‍ കൊണ്ടോട്ടി

2021-2022 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കൊണ്ടോട്ടി  നിയോജക മണ്ഡലത്തില്‍ ഒളവട്ടൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടം, പി. എച്ച് .സി .ചെറുകാവ് കെട്ടിടം, എന്നിവക്കായി ആകെ 5 കോടി രൂപയും വകയിരുത്തി.
താഴെ പറയുന്ന പ്രവര്‍ത്തികള്‍ക്ക് ടോക്കണ്‍ പ്രൊവിഷനും ബജറ്റില്‍  അനുവദിച്ചിട്ടുണ്ട് കൊണ്ടോട്ടി മിനി സിവില്‍ സ്റ്റേഷന്‍, കൊണ്ടോട്ടി എജ്യൂക്കേഷന്‍ കോംപ്ലക്‌സ് നിര്‍മാണം,മുസ്ലിയാരങ്ങാടി മൂച്ചികുണ്ട് റോഡ്, ഫാറൂഖ് കോളേജ്
മുണ്ടുമുഴി വെട്ടുകാട് റോഡ് ,ആലുങ്ങല്‍ വലിയപറമ്പ് നീറാട് റോഡ്, കരിപ്പൂര്‍ എയര്‍പോര്‍ട്ട് അപ്രോച്ച് റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, ഓള്‍ഡ് കോഴിക്കോട് പാലക്കാട് റോഡ് സ്ഥലം ഏറ്റെടുക്കലും കൊണ്ടോട്ടി ടൗണ്‍ നവീകരണവും
വടക്കേ പറമ്പ് പോത്തു വെട്ടിപാറ മുണ്ടക്കുളം റോഡ്, എളമരം ഇരട്ട മുഴി റോഡ്,ചിറയില്‍ ചുങ്കം കോട്ടശ്ശേരി റോഡ്, കണ്ണം വെട്ടിക്കാവ് ഐക്കരപ്പടി കാക്കഞ്ചേരി റോഡ് എന്നിവയാണ് പ്രഖ്യാപിച്ചത്.

പൊന്നാനി മണ്ഡലം

സംസഥാന ബജറ്റില്‍ പൊന്നാനി മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് തുക അനുവദിച്ചു. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിനായി 10 കോടിയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. ഈശ്വരമംഗലം ശ്മശാനം ആധുനികവല്‍ക്കരണത്തിനായി മൂന്ന് കോടിയും  വെളിയങ്കോട് ജി.എച്ച്.എസ്     സ്‌കൂള്‍ സ്റ്റേഡിയ നിര്‍മ്മാണത്തിനായി മൂന്ന് കോടിയും വകയിരുത്തി.
ആലങ്കോട് കോക്കൂര്‍ കോലിക്കര റോഡ് ബി.എം ആന്റ് ബി.സി മൂന്ന് കോടിയും മാറഞ്ചേരി മിനി സ്റ്റേഡിയം നവീകരണത്തിനായി 2.5 കോടിയും അനുവദിച്ചിട്ടുണ്ട്.

 

തിരൂര്‍ മണ്ഡലം

 

തിരൂർ ആർ ഒ.ബി യുടെ അപ്രോച്ച് റോഡ് നിർമാണത്തിന് 60 ലക്ഷം,

മലയാള സർവകലാശാലയുടെ കെട്ടിട നിർമാണത്തിനായി നാല് കോടി, ബി.പി അങ്ങാടി - മാങ്ങാട്ടിരി - വെട്ടം റോഡിനായി 40 ലക്ഷം എന്നിങ്ങനെയാണ് സംസ്ഥാന ബജറ്റിൽ അനുവദിച്ചത്‌

 

date