Skip to main content

ഔട്ട്ഡോര്‍ ഫോട്ടോ പ്രദര്‍ശനം: സ്റ്റാള്‍ സജ്ജീകരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഔട്ട്ഡോര്‍ ഫോട്ടോ പ്രദര്‍ശനം നടത്തുന്നതിനുള്ള സ്റ്റാള്‍ സജ്ജീകരിക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ക്ക്്്അനുസൃതമായി 40 അടി നീളവും 20 അടി വീതിയുമുള്ള സ്റ്റാളുകളാണ് സജ്ജീകരിക്കേണ്ടത്. കുറഞ്ഞത് 50 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയണം. മേല്‍ക്കൂര, പ്ലാറ്റ്ഫോം, ലൈറ്റ്, ഫാന്‍, എല്‍.സി.ഡി ടി.വി, അല്ലെങ്കില്‍ എല്‍.ഇ.ഡി അല്ലെങ്കില്‍ വീഡിയോ വാള്‍, കുടിവെള്ളം, കസേര തുടങ്ങിയ സജ്ജീകരണങ്ങളോട് കൂടിയതാവണം സ്റ്റാള്‍. അഞ്ച് ദിവസങ്ങളിലായി അഞ്ച് കേന്ദ്രങ്ങളിലാണ് സ്റ്റാളുകള്‍ സജ്ജീകരിക്കേണ്ടത്.  താത്പ്പര്യമുള്ളവര്‍ ജനുവരി 21 ന് വൈകീട്ട് മൂന്നിനകം  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. അന്നേ ദിവസം വൈകീട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ - 0491 2505329

date