Skip to main content

കലാ അവതരണം: ക്വട്ടേഷന്‍ ക്ഷണിച്ചു

 

സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി നടത്തുന്ന ഔട്ട്‌ഡോര്‍ ഫോട്ടോ പ്രദര്‍ശന വേദികളില്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കിയുള്ള കലാപരിപാടികള്‍ നടത്താന്‍ താത്പര്യമുള്ള കലാകാരന്‍മാരില്‍ നിന്നോ കലാ കൂട്ടായ്മകളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു ദിവസം  ഒരു കേന്ദ്രത്തില്‍ ഒന്നിലധികം തവണ കലാപ്രകടനം നടത്തേണ്ടതാണ്. താത്പര്യമുള്ളവര്‍ ജനുവരി 22 ന് രാവിലെ 11 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ 'തുറക്കും. ഫോണ്‍: 0491-2505329.

date