Post Category
ജീവനി പദ്ധതിക്ക് തുടക്കം
വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ ജീവനി പദ്ധതിക്ക് തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ തുടക്കമായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ എന്‍ ടി ലതി അധ്യക്ഷയായി. പദ്ധതിയുമായി ബന്ധപ്പെട്ട കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്ക് അയവ് വരുത്തി കൂടുതല്‍ ഉന്മേഷം പകരാന്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് കൗണ്‍സിലറെ നിയമിച്ചിട്ടുണ്ട്. ജീവനി നോഡല്‍ ഓഫീസറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ സ്മിത ജോണ്‍, പിടിഎ വൈസ് പ്രസിഡന്റ് സുധാകരന്‍, കോളേജിലെ വിവിധ വകുപ്പ് മേധാവികള്‍, ആരോഗ്യവകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.
date
- Log in to post comments