Post Category
ക്ഷേത്രങ്ങളിലെ ഭരണാധികാരികള്‍ അപേക്ഷ സമര്‍പ്പിക്കണം.
മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് ഡിവിഷന് കീഴില്‍ വരുന്നതും നിലവില്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്നും ശമ്പള കുടിശ്ശിക ലഭിക്കാത്തതും കോവിഡ്-19 സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തതുമായ ക്ഷേത്രങ്ങളിലെ ഭരണാധികാരികള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. മാനേജ്‌മെന്റ് ഫണ്ടില്‍നിന്നും പരമാവധി 50,000 രൂപ വരെ ജീവനക്കാര്‍ക്ക് ധനസഹായം ലഭിക്കുന്നതിന് ക്ഷേത്രത്തിലെ 2020 വര്‍ഷത്തെ വരവ് ചെലവ് സ്റ്റേറ്റ്‌മെന്റ്, സേവിംഗ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സ്ഥിര നിക്ഷേപ വിവരങ്ങള്‍, ശമ്പള പട്ടികയുടെ പകര്‍പ്പ് എന്നിവ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
date
- Log in to post comments